ad
Deshabhimani

റാണിപുരം റോഡിൽ 
കാറിൽ സാഹസികയാത്ര

റാണിപുരം റോഡിൽ നടന്ന കാറുകളുടെ സാഹസികയാത്രയിൽനിന്ന്
വെബ് ഡെസ്ക്

Published on Jul 11, 2026, 02:48 AM | 1 min read

രാജപുരം

റാണിപുരം റോഡിൽ കാറുകളുടെ സാഹസികയാത്ര തുടർക്കഥയാകുന്നു. പൊലീസ് പിഴ ചുമത്തി. വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള പാതയിൽ സഞ്ചാരികളുടെ അപകടകരമായ വാഹനയാത്രയും നിയമലംഘനങ്ങളും തുടർക്കഥയാവുകയാണ്‌. കഴിഞ്ഞ ദിവസം രാവിലെ കർണാടക രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിലെത്തിയ യുവാക്കളാണ് റാണിപുരം റോഡിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി സാഹസികയാത്ര നടത്തിയത്. കാറിന്റെ ഡോർചില്ലുകൾ തുറന്ന് അതിനു മുകളിലിരുന്ന് യുവാക്കൾ യാത്രചെയ്യുന്ന ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തി രാജപുരം പൊലീസിന് കൈമാറുകയായിരുന്നു. ദൃശ്യങ്ങൾ ലഭിച്ചയുടൻ റാണിപുരത്തെത്തിയ പൊലീസ് സംഘം ഇരു വാഹനങ്ങളും കണ്ടെത്തുകയും നിയമലംഘനത്തിന് പിഴ ഈടാക്കുകയുംചെയ്തു. മുൻപ് ഇത്തരത്തിൽ ഈ റൂട്ടിൽ നടന്ന സാഹസികയാത്ര ഒരു വിദ്യാർഥിയുടെ ദാരുണമായ മരണത്തിന് ഇടയാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home