ad
Deshabhimani

കരാറുകാർ കളംവിട്ടു

പൂടങ്കല്ല് ആശുപത്രിയിൽ 
ഐസൊലേഷൻ വാർഡ്‌ നിർമാണം നിലച്ചു

പൂടങ്കല്ലിലെ താലൂക്ക് ആശുപത്രിയിൽ നിർമാണം നിലച്ച ഐസൊലേഷൻ വാർഡ്

പൂടങ്കല്ലിലെ താലൂക്ക് ആശുപത്രിയിൽ നിർമാണം നിലച്ച ഐസൊലേഷൻ വാർഡ്

avatar
സ്വന്തം ലേഖകൻ

Published on Jan 18, 2026, 02:15 AM | 1 min read

രാജപുരം

കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചതോടെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ നിർമാണം മാസങ്ങളായി നിലച്ചു. നിർമാണത്തിന് എത്തിച്ച നൂറുചാക്ക് സിമന്റ്‌ കട്ടപിടിച്ച്‌ നശിച്ച നിലയിലാണ്‌. ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരുകോടി രൂപ ചിലവഴിച്ചാണ് ഐസൊലേഷൻ വാർഡ് നിർമാണം. രണ്ടുവർഷം മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്. വാർഡിന്‌ പനത്തടി സർവീസ് സഹകരണ ബാങ്ക് ആശുപത്രിയോട് ചേർന്ന് കിടക്കുന്ന 10 സെൻ്റ് സ്ഥലം സൗജന്യമായി ലഭിച്ചിരുന്നു. പകർച്ചവ്യാധികൾ പിടിപെടുന്ന രോഗികളെ ചികിത്സിക്കുന്നതിന് വേണ്ടിയാണ് ഇ‍ൗ വാർഡ്‌. സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും പ്രത്യേകം കിടത്തിചികിത്സിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമാണിത്‌. നിർമാണം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് കരാറുകാരായ തൃശൂർ ആസ്ഥാനമായുള്ള ലേബർ കോൺടാക്ട് സൊസൈറ്റിപണി നിർത്തി വച്ചത്. എന്തുകൊണ്ടാണ് പണി നിർത്തിവെച്ചത് എന്നതിന്‌ കൃത്യമായ ഉത്തരം ആരും നൽകുന്നില്ല. രണ്ടുമാസം മുന്പുവരെ പ്രവൃത്തി നടന്നിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. കോവിഡ് കാലത്താണ് കേരളത്തിലെ എല്ലാ മണ്ഡലത്തിലും ഒരു ഐസുലേഷൻ വാർഡ് ഉള്ള ആശുപതി എന്ന എന്ന പദ്ധതി തയ്യാറാക്കി എംഎൽഎ ഫണ്ടുകളിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചത്. ജില്ലയിൽ നാല്‌ ഐസൊലേഷൻ വാർഡിന്‌ ഫണ്ട് നീക്കിവെച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home