ad
Deshabhimani

പെൻഷൻ പ്രായം വർധിപ്പിക്കണം; ശമ്പള പരിഷ്കരണം 10 വർഷം കൂടുമ്പോൾ മാത്രം മതി

V D Satheesan Press Meet

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Jun 04, 2026, 02:35 PM | 1 min read

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്താൻ യുഡിഎഫ് സർക്കാർ നീക്കം. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയ്ക്ക് മുന്നിൽവെച്ച ധവളപത്രത്തിൽ ശുപാർശ ചെയ്യുന്നു. കൂടാതെ, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ മാത്രം നടപ്പിലാക്കിയാൽ മതിയെന്നും നിർദേശമുണ്ട്.


പെൻഷൻ പ്രായം ഒരു വർഷം വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപയുടെ ചെലവ് ലാഭിക്കാനാകുമെന്ന് ധവളപത്രത്തിൽ പറയുന്നുണ്ട്. പെൻഷൻ പ്രായ വർധന സംഘടനകൾ ശുപാർശ ചെയ്തിട്ടുണ്ടെന്നും എന്നാൽ പരി​ഗണിച്ചിട്ടില്ലെന്നും മാത്രമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്.


സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്ക് ചെലവാകുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home