വൈകരുത്‌, രോഗത്തെ അറിയാൻ

അതിജീവിക്കാം, നേരത്തെ കണ്ടെത്തിയാൽ

ആരോഗ്യം ആനന്ദം പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ കാവുഞ്ചിറയിൽ നടന്ന കോലായ്ക്കൂട്ടത്തിൽനിന്ന്‌

ആരോഗ്യം ആനന്ദം പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ കാവുഞ്ചിറയിൽ നടന്ന കോലായ്ക്കൂട്ടത്തിൽനിന്ന്‌

avatar
കെ വി രഞ്‌ജിത്‌

Published on Mar 06, 2025, 02:30 AM | 2 min read

കാസർകോട്‌

അർബുദമെന്ന ആശങ്കയ്‌ക്കുമേൽ പ്രത്യാശയുടെ കിരണം തെളിയിക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ‘ആരോഗ്യം ആനന്ദം’ പദ്ധതി. ഒരു രോഗവും ജീവിതത്തിന്റെ അവസാനമല്ലെന്ന്‌ തെളിയിക്കുകയാണ്‌ ക്യാമ്പയിനും സ്‌ക്രീനിങ്ങും. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജില്ലാ ആരോഗ്യ വിഭാഗം സംഘടിപ്പിച്ച പ്രത്യേക സ്‌ക്രീനിങ്ങിൽ 23,931 പേരാണ്‌ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായത്‌. ഇവരിൽ സ്തനാർബുദ പരിശോധന നടത്തിയവരിൽ 529 പേരെയും ഗർഭാശയഗള പരിശോധന നടത്തിയവരിൽ 992 പേരെയും വായയിലെ ക്യാൻസർ പരിശോധന നടത്തിയവരിൽ 82 പേരെയും തുടർപരിശോധനയ്ക്ക് നിർദേശിച്ചു. സ്തനാർബുദ നിർണയത്തിനായി 25 പേരെ മാമോഗ്രാം പരിശോധനയ്‌ക്കും 34 പേരെ സ്കാനിങ്ങിനും വിധേയമാക്കി. വെറും 23 ദിവസത്തിലാണ് ഇത്രയും പരിശോധന നടന്നത്‌. ക്യാൻസർ എന്നത് ജീവിതത്തിന്റെ അവസാനമല്ലെന്നും മനക്കരുത്തിലൂടെ, പങ്കുവയ്‌പിലൂടെ, സ്നേഹത്തിലൂടെ പുതിയൊരു ജീവിതം തിരിച്ചുപിടിക്കാ തുടക്കത്തിലേ രോഗം കണ്ടെത്തിയാൽ സാധിക്കുമെന്ന്‌ തെളിയിക്കുകയാണ്‌ ക്യാമ്പയിൻ. 58 കേന്ദ്രങ്ങളിൽ 
പ്രത്യേക പരിശോധന പദ്ധതിയുടെ ഭാഗമായി ജില്ലാ ആരോഗ്യ വിഭാഗം 58 കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധനാ സൗകര്യം ഏർപ്പെടുത്തി. ഇതിനുപുറമെ സ്ത്രീകൾ കൂടുതൽ തൊഴിലെടുക്കുന്ന സ്ഥലങ്ങളിലും പരിശോധനയുണ്ട്. പ്ലാന്റേഷൻ കോർപറേഷൻ മുളിയാർ, ചീമേനി എസ്റ്റേറ്റുകളിൽ പരിശോധന കഴിഞ്ഞു. മടക്കര തുറമുഖത്ത് ഉടൻ പരിശോധന നടക്കും. സ്ക്രീനിങ്ങിൽ തുടർപരിശോധനക്ക് നിർദേശിക്കപ്പെട്ടാൽ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായാണ് തുടർചികിത്സ. പ്രതിരോധ ജനകീയ ക്യാമ്പയിനിൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. സ്ത്രീകളിലെ ക്യാൻസർ, പ്രത്യേകിച്ച് സ്തനാർബുദം, ഗർഭാശയ ഗളാർബുദം എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം വർധിപ്പിക്കുക, വിവിധതരം ക്യാൻസർ സംബന്ധമായ തെറ്റിധാരണ അകറ്റുക, സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക, രോഗം പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നൽകുക, അതുവഴി രോഗം കാരണമുള്ള മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന പൂർണമായും സൗജന്യം. എപിഎൽ വിഭാഗത്തിന് മിതമായ നിരക്കിൽ സർക്കാർ അല്ലെങ്കിൽ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ പരിശോധന സൗകര്യവുമുണ്ട്‌. സ്തന പരിശോധനയ്ക്കായുള്ള മാമോഗ്രാം ടെസ്റ്റ്, ഗർഭാശയ അർബുദ പരിശോധനയ്ക്കായുള്ള പാപ്സ്മിയർ ടെസ്റ്റ് എന്നിവയുമുണ്ട്‌. സ്ക്രീനിങ് ഒരു മാസത്തിനകം നടത്തുമെങ്കിലും തുടർപ്രവർത്തനം ഒരുവർഷം ഉണ്ടാകും. പല ക്യാൻസറും നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാം.

ചെറുവത്തൂരിൽ ഇന്ന്‌ സ്‌ക്രീനിങ്

ജില്ലാ മെഡിക്കൽ ഓഫീസ്‌, എൻജിഒ യൂണിയൻ സഹകരണത്തോടെ വ്യാഴം രാവിലെ പത്തുമുതൽ ചെറുവത്തൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും വെള്ളി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലും സ്ക്രീനിങ്‌ ക്യാമ്പ്‌ സംഘടിപ്പിക്കും.

സന്നദ്ധ സഹകരണം ജില്ലയുടെ നേട്ടം

ഇനിയും കൂടുതൽ പേർ പരിശോധനയ്‌ക്ക്‌ വിധേയരാകേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് പറഞ്ഞു. ക്യാൻസർ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിട്ടും തുടർപരിശോധനയ്ക്ക് ആളുകൾ സന്നദ്ധരാകാത്ത സാഹചര്യം കണക്കിലെടുത്താണ്‌ ജില്ലയിലുടനീളം സ്‌ക്രീനിങ് നടത്തുന്നത്‌. സന്നദ്ധ സംഘടനകളുടെ സഹകരണം പദ്ധതിക്ക്‌ നേട്ടമായി. ഡോ. എ വി രാംദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ



deshabhimani section

Related News

View More
0 comments
Sort by

Home