ad
Deshabhimani

വലിയപറമ്പ്‌ 2 വർഷം മുന്നേ ഹോട്ട് സ്പോട്ടാണ്‌ സർ

മാവിലാക്കടപ്പുറത്തെ കടലെടുത്ത തീരവും അടിഞ്ഞുകൂടിയ മരക്കൊമ്പുകളും അവശിഷ്ടങ്ങളും                                                                 ഫോട്ടോ: ശരത് കൽപ്പാത്തി

മാവിലാക്കടപ്പുറത്തെ കടലെടുത്ത തീരവും അടിഞ്ഞുകൂടിയ മരക്കൊമ്പുകളും അവശിഷ്ടങ്ങളും ഫോട്ടോ: ശരത് കൽപ്പാത്തി

avatar
പി മഷൂദ്

Published on Aug 09, 2026, 02:05 AM | 2 min read

തൃക്കരിപ്പൂർ

കടലോരം സന്ദർശിക്കുന്നു, വാർത്താ കുറിപ്പിറക്കുന്നു, ഉടൻ തന്നെ മുഖ്യമന്ത്രിയോടപ്പമുള്ള ഫോട്ടോ പങ്കുവയ്‌ക്കുന്നു, ശേഷം ഒറ്റ തള്ളും. വലിയപറമ്പിലെ കടലാക്രമണം തടയാൻ ജിയോ ട്യൂബ് സ്ഥാപിക്കാൻ മുഖ്യമന്ത്രി ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയെന്ന്‌. 24 മണിക്കൂറിനുള്ളിലാണ് 24 കിലോമീറ്റർ നീളത്തിൽ കടലോരമുള്ള വലിയപറമ്പിന്റെ തീരസംരക്ഷണത്തിന് പരിഹാരമാക്കിയത്.!! ഇതെല്ലാം സന്ദീപ്‌ വാര്യർ എംഎൽഎയുടെ നാടകമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. വലിയപറമ്പ് തീരശോഷണം കൊണ്ട് വലിയ രീതിയിൽ പ്രയാസം അനുഭവിക്കുന്ന പഞ്ചായത്താണ്. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് മുൻ എംഎൽഎ എം രാജഗോപാലന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി ഹോട്‌സ്‌പോട്ടുകളിൽ സംസ്ഥാനത്തെ പത്തു പഞ്ചായത്തുകളെ ഉൾപ്പെടുത്തിയപ്പോൾ ജില്ലയിൽനിന്ന്‌ ഉൾപ്പെടുത്തിയ ഒരേയൊരു പഞ്ചായത്താണ് വലിയപറമ്പ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് 15ന് സർക്കാർ ഇറക്കിയ (എംഎസ്) നമ്പർ 33/2026/WRD ഉത്തരവ് എന്താണന്നുപോലും പഠിക്കാതെയാണ് എംഎൽഎയും മുഖ്യമന്ത്രിയും വ്യാജ പ്രസ്താവന ഇറക്കി ഇളഭ്യരായത്. ഈ ഉത്തരവിൽ ഹോട്‌സ്‌പോട്ടിൽ ഉൾപ്പെട്ട വലിയപറമ്പിന്റെ തീര തീരശോഷണത്തിനുള്ള നിർദേശമായിരുന്നു. ഹോട്‌സ്‌പോട്ടിൽവലിയപറമ്പിനെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിട്ടില്ലന്ന എംഎൽഎയുടെ വാദം ഇതോടെ പൊളിഞ്ഞു. 2024ലാണ് രാജ്യത്ത് 30 പഞ്ചായത്തുകളെ പരിഗണിച്ചതിൽ വലിയപറമ്പും ഉൾപ്പെട്ടത്. ഇതിന്റെ ഭാഗമായി ഡിജിറ്റൽ, സാറ്റലൈറ്റ്‌ സർവേയും പൂർത്തിയായി. അടിയന്തരമായും പരിഗണിക്കേണ്ട തീവ്ര ഹോട്‌സ്‌പോട്ടിൽ നാല് ഭാഗങ്ങളിലായി പത്തു കിലോമീറ്റർ മേഖല കണ്ടത്തുകയുംചെയ്തു. ജലവിഭവ വകുപ്പ്, ഏഷ്യൻ ബാങ്കിന്റെ സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും പദ്ധതി മിഷൻ ഡയറക്ടറേറ്റിലൂടെ നടപ്പാക്കുന്നതിനും അനുമതിയായതായി ഉത്തരവിലുണ്ട്. തീരപ്രദേശത്ത് ഓഫ്‌ഷോർ റീഫുകൾ, കടൽഭിത്തികളുടെ നവീകരണം, മണൽ നിലനിർത്തൽ ഘടനകൾ, ഉപജീവന പദ്ധതികൾ, ശേഷിവികസന പരിപാടികൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്‌. പദ്ധതിയുടെ ആകെ ചെലവ് വലിയപറമ്പുൾപ്പെടെ പത്തു പഞ്ചായത്തുകൾക്ക് 4,013 കോടി രൂപയാണ്. 70 ശതമാനം എഡിബി വായ്പയും 30 ശതമാനം സംസ്ഥാന വിഹിതവും നിശ്ചയിച്ചു. അടിയന്തര ആവശ്യം പരിഗണിച്ച് സർക്കാർ ഇടപെടലുണ്ടാകണം. ഒമ്പത് ജില്ലകളിലെ 65 കിലോമീറ്റർ തീരപ്രദേശം ഗുരുതരമായ കടൽക്ഷയത്തിന് വിധേയമായി ജീവഹാനിയും ഭൂമി, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്വകാര്യ സ്വത്തുക്കൾക്ക് വലിയ നാശനഷ്ടവും ഉണ്ടാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും, ജനപ്രതിനിധികളിൽനിന്നും നിരവധി അപേക്ഷകളും കോടതികളുടെ നിർദേശങ്ങളും ലഭിച്ചിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് പദ്ധതിക്ക് മിഷൻ ഡയറക്ടർ രൂപീകരിച്ചതെന്നും ഉത്തരവിലുണ്ട്. ഇതൊന്നും പഠിക്കാതൊയണ്‌ ഏതു നിമിഷവും സ്വത്തും ജീവനും തകർന്നുപോകുമെന്ന ആശങ്കയോടെ കഴിയുന്ന ജനതക്ക് മുമ്പിൽ ഇപ്പം ശരിയാകുമെന്ന മണ്ടത്തരങ്ങളുമായി എത്തുന്നത്‌. അടുത്ത കാലവർഷമാകുമ്പോഴേക്കും താൽകാലിക പരിഹാരം കാണണമെന്ന ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് ആശ്വാസം നൽകാതെയാണ്‌ അടുത്തകാലത്തൊന്നും നടക്കാത്ത ചിലവേറിയ ജിയോ റ്റ്യൂബ് പൊള്ളത്തരവുമായി മുഖ്യമന്ത്രിയുടെ കൂടെയുള്ള ഒരു ഫോട്ടോയും പ്രസ്ഥാവനയുമായി രംഗത്തെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home