റാണിപുരത്ത് പുതിയ 7 ഇനം ശലഭങ്ങളെ കണ്ടെത്തി

എ കെ രാജേന്ദ്രന്‍
Published on Jun 15, 2025, 02:30 AM | 1 min read
രാജപുരം
റാണിപുരം വനത്തിൽനിന്ന് അപൂർവ ഇനത്തിൽപ്പെട്ട പുതിയ ഏഴിനം നിശാശലഭങ്ങളെ കണ്ടെത്തി. 2024-ൽ തുടങ്ങിയ സർവേയിലാണ് അപൂർവ ശലഭങ്ങളെ കണ്ടെത്തിയത്. കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന വനമേഖലയടങ്ങിയ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ കാടുകളിൽ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹാ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ ഡോ. സഫ്വാൻ കാനാഞ്ചേരി, ഫാറൂഖ് കോളജ് അധ്യാപിക ഡോ. എ പി റാഷിബ എന്നിരുടെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് കേരളത്തിൽ ആദ്യമായി ഇത്തരം നിശാശലഭങ്ങളെ കണ്ടെത്തിയത്. ഇന്റർനാഷണൽ ജേർണൽ ഓഫ് എൻഡമോളജി റിസർച്ച് മെയ് 31ന് പ്രസിദ്ധികരിച്ച സർവേ റിപ്പോർട്ടിലാണ് ഇവയെക്കുറിച്ച് പറഞ്ഞത്. നോക്ടുയിടെ, ക്രാമ്പിടെ, എറെബിടെ, പയരാളിടെ, ഈകോഫോരിടെ, ടോർട്രിസിടെ എന്നീ കുടുംബങ്ങളിൽപ്പെട്ട യഡിയോപ സ്പീഷീസ്, ആന്റി ബ്ലമ്മ അൽസിനോയി, ഹർപറ്റ ഗ്രാമ സെമിലാനിയേറ്റ, പൈല അന്ഹമല്ല. ടിഞ്ചന ഓംബ്രോഡല്ല, ടോകേള്ളോസിഡ ഗണേഷ്ഗു ടിയസിസ്, സൈറഫിറ ഗ്രേസിയാന എന്നിവയാണ് പുതിയതായി കണ്ടെത്തിയ ശലഭങ്ങൾ. നാലുവർഷത്തിനിടെ ഡോ. സഫ്ഫാൻ റ്റു ചില സംസ്ഥാനങ്ങളിൽനിന്ന് 37 അപൂർവയിനം നിശാശലഭങ്ങളെ കണ്ടെത്തിയിരുന്നു. അമിത കീടനാശിനി ഉപയോഗം, കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ മലിനീകരണം. ആതിഥേയ സസ്യങ്ങളുടെ അഭാവം എന്നീ കാരണങ്ങളാൽ നിശാശലഭങ്ങളുടെ വൈവിധ്യം കുറയുന്നതായും സർവേ റിപ്പോർട്ടിൽ പറയുന്നു.










0 comments