ad
Deshabhimani

യുവാക്കളുടെ സമരത്തിനുനേരെയുള്ള പൊലീസ് അതിക്രമം; അടിയന്തര വാദം കേൾക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

Supreme court.jpg
വെബ് ഡെസ്ക്

Published on Jul 22, 2026, 01:05 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിനിടയിലെ പൊലീസ് അതിക്രമത്തിനെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു.


വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. സമരത്തിനിടയിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടികളും തുടർന്നുള്ള സംഭവവികാസങ്ങളും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചിരുന്നത്.


എന്നാൽ ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, സാധാരണ നടപടിക്രമങ്ങളിലൂടെ വിഷയം പരിഗണനയ്ക്ക് വരാമെന്ന് സൂചിപ്പിച്ചു. ഡൽഹിയിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്നതിനിടയിലാണ് കോടതിയുടെ ഈ തീരുമാനം.


അതേസമയം, പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് നിരവധി കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. പാർലമെൻറിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധസൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.


നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അയോദ്ധ്യ സംഭവൻതട്ടിപ്പും ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ കലുഷിതമാകുകയും പിരിയുകയും ചെയ്തു.


ന്യൂഡൽഹിയിലെ പല കേന്ദ്രങ്ങളിലും രണ്ടുദിവസമായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അര്ധരാത്രിയും സമാധാനമായി പ്രതിഷേധിക്കുന്ന സമരക്കാർക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home