Deshabhimani

മനുഷ്യച്ചങ്ങല തീർത്ത്‌ ആയിരങ്ങൾ

തേജസ്വിനിയെ ഇല്ലാതാക്കാൻ അനുവദിക്കില്ല

തേജസിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച് വൻതോതിൽ ജലം ഊറ്റിയെടുത്ത് പുഴയെ ഇല്ലാതാക്കുന്നതിനെതിരെ തേജസ്വിനി  പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങല
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

കരിന്തളം

തേജസിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച് വൻതോതിൽ ജലം ഊറ്റിയെടുത്ത് പുഴയെ ഇല്ലാതാക്കുന്നതിനെതിരെ തേജസ്വിനി പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മനുഷ്യ ചങ്ങലയിൽ ആയിരങ്ങൾ കണ്ണികളായി. തൃക്കരിപ്പൂർ അഡ്ജോയിങ് പഞ്ചായത്ത് പദ്ധതിയുടെ പേരിൽ, മുക്കട കേന്ദ്രീകരിച്ച് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ -പെരളം, കങ്കോൽ -ആലപ്പടമ്പ് എന്നീ പഞ്ചായത്തിലേക്കും കാസർകോട് ജില്ലയിലെ അഞ്ച്‌ പഞ്ചായത്തുകളിലേക്കും വൻതോതിൽ വെള്ളം കൊണ്ടുപോകാനുള്ള പദ്ധതിക്കെതിരെ പുഴയുടെ ഇരു കരകളിലുമുള്ളവരുടെ പ്രതിഷേധമാണ് മനുഷ്യച്ചങ്ങലയിലൂടെ പ്രകടമായത്. പദ്ധതിക്ക്‌ ഒരു ദിവസം രണ്ടുകോടി ലിറ്റർ വെള്ളമാണ് പുഴയിൽ നിന്നും ഊറ്റിയെടുക്കുക. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇത് മൂന്ന് കോടി കവിയും. പ്രതിദിനം ഇത്രയും വെള്ളം ഊറ്റിയെടുത്താൽ അതിനു തക്ക നീരൊഴുക്ക് നിലവിൽ പുഴയിലില്ല. ഇത് തീരദേശ മേഖലയിലും കുന്നിൻ ചെരിവുകളിലും വലിയ തോതിലുള്ള ജലക്ഷാമത്തിന് ഇത്‌ കാരണമാകും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ ആരംഭിച്ച പദ്ധതി ഉപേക്ഷിക്കണമെന്ന് നാട്ടുകാർ ഒന്നടക്കം ആവശ്യപ്പെടുന്നു. കയ്യൂർ -ചീമേനി പഞ്ചായത്തിലെയും കിനാനൂർ കരിന്തളം പഞ്ചായത്തിലെയും തീരദേശ മേഖലയിൽ താമസിക്കുന്ന നൂറുകണക്കിന്‌ കുടുംബങ്ങളെ ഇത് ബാധിക്കും. മുക്കട പലത്തിനു സമീപം നടന്ന മനുഷ്യച്ചങ്ങലയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌ എം രാജൻ, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ്‌ എം വി പി ജാനകി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ അനിത, വി വി ജനാർദ്ദനൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പാറക്കോൽ രാജൻ, പഞ്ചായത്ത് അംഗങ്ങളായ വി വി യശോദ, എം വി പത്മാവതി, ടി കെ ദിവാകരൻ‍, രാഷ്ട്രീയപാർടി നേതാക്കളായ കയനി മോഹനൻ, എം വി രതീഷ്, കെ സജേഷ്, കെ സുകുമാരൻ, എം കെ നളിനാക്ഷൻ, ടി പി ശാന്ത, ഒ എം ബാലകൃഷ്ണൻ, വരയിൽ രാജൻ, കെ സതീശൻ, വി ലോജിത്, പി പി രാജേഷ്, കെ വി സുധീഷ് കുമാർ, പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ. എം ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home