സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കാസർകോട്
സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ മന്ത്രി കെ കൃഷ്ണന്‍കുട്ടി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. 19 പ്ലറ്റൂണുകള്‍ അണി നിരക്കും. എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് നിയന്ത്രിച്ചു. ജില്ലാ സായുധ റിസര്‍വ് പൊലീസ്, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ് പ്ലാറ്റുണുകളും വിവിധ വിദ്യാലയങ്ങളിലെ എൻസിസി, എസ്‌പിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റുകളും പരേഡില്‍ പങ്കെടുത്തു. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി തുടങ്ങിയവർ പങ്കെടുത്തു. കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി എന്നിവർ അഭിവാദ്യം സ്വീകരിച്ചു. പത്മശ്രീ പുരസ്കാര ജേതാവ് സത്യനാരായണ ബളേരിയെ ആദരിച്ചു.
മൈലാട്ടിയിൽ ബാറ്ററി എനർജി സ്‌റ്റോറേജ് സംവിധാനം സ്ഥാപിക്കും: മന്ത്രി
കാസർകോട്
ഉഡുപ്പി- –കരിന്തളം 400 കെവി ലൈൻ പൂർത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതി വിതരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. ലൈൻ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്ത് ആദ്യമായി നാലു മണിക്കൂർ തുടർച്ചയായി വൈദ്യുതി നൽകാൻ കഴിയുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം കാസർകോട് മൈലാട്ടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലാത്ത പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഒമ്പത് വർഷത്തിനിടെ വൈദ്യുതി വിതരണ മേഖലയിൽ 13,015 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു










0 comments