ശ്രാവൺ പൊരുതി നേടി

നീലേശ്വരം സബ് ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ 26.88 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടുമ്പോൾ ജീവിതത്തോട് പൊരുതി ജയിച്ച ആഹ്ലാദമായിരുന്നു മടിക്കൈ ജിവിഎച്ച്എസ്എസിലെ ഒന്പതാം ക്ലാസുകാരൻ ശ്രാവൺ സന്തോഷിന്. കന്നിയങ്കത്തിൽ തന്നെ സ്വർണം നേടിയ ആഹ്ലാദം പങ്കുവയ്ക്കുമ്പോഴും ജീവിതത്തിലെ സങ്കടങ്ങൾ തളർത്തിയില്ല. മടിക്കൈ ചാളക്കടവിലെ യു വി സന്തോഷിന്റെയും പരേതയായ എ കെ ചിത്രാമോളുടെയും മകനാണ് ശ്രാവൺ. സ്കൂളിലെ കായികാധ്യാപകനായ പി സുധീറിന്റെ ശിക്ഷണത്തിൽ ഒരു വർഷമായി പരിശീലനം നടത്തുന്നു.









0 comments