ad
Deshabhimani

ദേശീയ സീനിയർ വോളി

കേരള ടീമിന്റെ 
കരുത്താവാൻ ജിഷ്‌ണു

ജിഷ്‌ണു

ജിഷ്‌ണു

avatar
സ്വന്തം ലേഖകൻ

Published on Jan 02, 2026, 02:00 AM | 1 min read


കാഞ്ഞങ്ങാട്‌

ജനുവരിയിൽ ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിന്റെ കേരള ടീമിൽ ഇടം നേടി രാവണീശ്വരത്തെ ജിഷ്‌ണു(25). വേലാശ്വരം വിശ്വഭാരതിയുടെ താരമാണ്‌ ജിഷ്‌ണു. സേലം സായിയിൽ പ്രവേശനം ലഭിച്ചെങ്കിലും തുടരാനായില്ല. പിന്നീട്‌ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിൽ ബിരുദത്തിന്‌ ചേർന്നു. കോട്ടയം എംജി സർവകലാശാല ടീമിലും അംഗമായി. ലോക സർവകലാശാല ചാന്പ്യൻഷിപ്പിന്റെ ഇന്ത്യൻ ടീമിലേക്ക്‌ സെലക്‌ഷൻ ലഭിച്ചിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന്‌ ചാന്പ്യൻഷിപ്പ്‌ ഉപേക്ഷിച്ചു. കഴിഞ്ഞ എഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാന്പിലും എത്തിയിരുന്നു. ഇ‍ൗ വർഷം ഹൈദരാബാദിലെ ഗച്ചിബ‍ൗളിയിൽ നടന്ന പ്രൈം വോളി ചാന്പ്യന്മാരായ ബംഗളൂരു ടോർപിഡോസിനുവേണ്ടി എതിരാളികളുടെ സ്‌മാഷുകൾക്ക്‌ വൻമതിൽ തീർത്ത്‌ മുംബൈ മെറ്റിയേഴ്‌സിനെ കീഴടക്കി മിന്നുന്ന പ്രകടനമാണ്‌ ജിഷ്‌ണു കാഴ്‌ചവച്ചത്‌. ഇ‍ൗ ചാന്പ്യൻഷിപ്പിലെ മികച്ച കളിക്കാരനുമായി ജിഷ്‌ണു. കേരളാ പൊലീസിൽ ജോലിചെയ്യുന്ന ജിഷ്‌ണു രാവണീശ്വരം കുന്നുപാറയിലെ വണ്ണാറത്ത്‌ വിജയന്റെയും വനജയുടെയും മകനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home