മേഘ്‌നയ്ക്ക് അഭിനന്ദന പ്രവാഹം

നീലേശ്വരം
നീലേശ്വരത്ത് ട്രെയിനടിയിൽപെട്ട് പരിക്കേറ്റ വിദ്യാർഥിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒപ്പം നിന്ന കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസ് യൂണിയൻ ചെയർപേഴ്സൺ മേഘ്‌നയ്ക്ക് അഭിനന്ദന പ്രവാഹം. വ്യാഴം വൈകിട്ടാണ് പതിനേഴുകാരനായ വിദ്യാർഥി നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പാളത്തിൽ ട്രെയിൻ തട്ടി വീണത്. ഈ കാഴ്‌ച കണ്ട് കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്ക് റീജിയണൽ ബിസിനസ് ഓഫീസിൽ സീനിയർ അസോസിയേറ്റായ നീലേശ്വരം ചീർമകാവിനടുത്തുള്ള കെ ഗിരീഷ്കമാർ രക്ഷിക്കാൻ ഓടിയെത്തുകയായിരുന്നു. ഈ സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്ന എൻഎസ്എസ് വളണ്ടിയർകൂടിയായ മേഘ്‌ന ഗിരീഷിനൊപ്പം എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിനെത്തി. ആശുപത്രിയിലെത്തിക്കാനും മറ്റും മേഘ്‌ന ഗിരീഷിനൊപ്പമുണ്ടായി. പയ്യന്നൂർ കേളോത്ത് സ്വദേശിനിയായ മേഘ്ന വർക്ക്ഷോപ്പ് പെയിന്റിങ് തൊഴിലാളിയായ മഹേഷ് കുമാറിന്റെയും പി ഷീബയുടേയും മകളാണ്. രണ്ടാം വർഷ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മേഘ്‌ന എസ്എഫ്ഐ പയ്യന്നൂർ ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയാണ്. മേഘ്‌നയെ എസ്എഫ്ഐ ക്യാമ്പസ് യൂണിറ്റ് അഭിനന്ദിച്ചു.









0 comments