പാഴ്‌വേലയിൽ മറയില്ല ജില്ലയുടെ ആരോഗ്യം

കാസർകോട്
സത്യം കാണാതെ ഉണ്ടാക്കിയെടുത്ത കാഴ്‌ചകളുമായി സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജില്ലയിലെ ആരോഗ്യമേഖലയിലെ പുതിയ മുഖത്തെ. വഴിയെ പോകുന്നവരെ തടഞ്ഞുനിർത്തി ചോദ്യങ്ങൾ ചോദിച്ച് വീഡിയോ ചിത്രീകരിക്കുന്ന വ്ലോഗർമാർ കാണാതെ പോകുന്നത് ജില്ലയുടെ യഥാർഥ ആരോഗ്യ മേഖലയിലെ വികസനമാണ്. ഹൃദ്രോഗ ചികിത്സ വിഭാഗം (കാത്ത് ലാബ് ഉള്‍പ്പെടെ), ന്യൂറോളജി വിഭാഗം തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ, പുതിയ സ്പെഷ്യാലിറ്റി ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി, ദേശീയ ഗുണനിലവാരമുള്ള ലേബര്‍ റൂം തുടങ്ങി പുതിയ ചികിത്സാ സംവിധാനങ്ങള്‍, 50 സീറ്റുകളോടെ മെഡിക്കല്‍ കോളേജ്, നഴ്സിങ് കോളേജ്, ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നപ്പോഴാണ് ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത്. 2016 മുതൽ 2026 വരെയുള്ള എൽഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ജില്ലക്ക് മാത്രം ആരോഗ്യമേഖലയില്‍ സൃഷ്ടിച്ചത് 814 തസ്തികയാണ്. 2023ല്‍ 169 കോടി രൂപ കിഫ്ബിയിലൂടെ മെഡിക്കല്‍ കോളേജിലെ ആശുപത്രി ബ്ലോക്ക് നിര്‍മാണത്തിനും ഉപകരണങ്ങള്‍ക്കുമായി അനുവദിച്ചു. കേസുകള്‍കാരണം തുടരാന്‍ കഴിയാതിരുന്ന മെഡിക്കൽ കോളേജിൽ കെട്ടിട നിര്‍മാണം തടസം മാറ്റി കേസുകള്‍ അവസാനിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്. ഇതുകാണാതെയാണ് അസത്യപ്രചാരണം. കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ 29 കോടി രൂപ ഉപയോഗിച്ച് ഹോസ്റ്റൽ കെട്ടിടം നിർമിച്ചതിനുപുറമെ കിഫ്‌ബി പദ്ധതിയിൽപ്പെടുത്തി ഐസൊലേഷൻ വാർഡിന്റെ പ്രവൃത്തിയും പൂർത്തീകരിച്ചു.










0 comments