രാഷ്‌ട്രപതിക്ക് ഭീമഹർജി: ഒപ്പുകൾ എറ്റുവാങ്ങി

കാഞ്ഞങ്ങാട്
സർവീസ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്‌ട്രപതിക്ക് സമർപ്പിക്കുന്ന ഭീമ ഹർജിയിലേക്കുള്ള ഒപ്പുകൾ എറ്റുവാങ്ങി. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, ഫൈനാൻസ് ബിൽ 2025 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലയിലെ പെൻഷൻകാരിൽനിന്നും ശേഖരിച്ച ഒപ്പുകൾ അടങ്ങിയ ഭീമഹർജി തയ്യാറാക്കിയത്. സംസ്ഥാന പ്രസിഡന്റ് എ പി ജോസ് ജില്ല ഭാരവാഹികളിൽനിന്ന് ഭീമഹർജി ഏറ്റുവാങ്ങി. 2025 മാർച്ചിൽ പാർലമെന്റ് അംഗീകരിച്ച ഫിനാൻസ് ബിൽ പ്രകാരം 2026 ജനുവരി ഒന്നിന് മുമ്പ് വിരമിച്ച പെൻഷൻകാരുടെ പെൻഷൻ ഇനി പരിഷ്കരിക്കേണ്ടതില്ലെന്ന് അംഗീകരിച്ചിരിക്കയാണ്. കേന്ദ്ര സർക്കാരിന്റെ എട്ടാം ശമ്പളപരിഷ്കരണ നിർദേശങ്ങളിൽ ഇതു കൂടി ഉൾപ്പെട്ടുവെന്നത് പെൻഷൻകാരെ ആശങ്കയിലാക്കിയ സാഹചര്യത്തിലാണ് ഭീമഹർജി നൽകുന്നത്. ജില്ല പെൻഷൻ ഭവനിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് എ പി ജോസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജയറാം പ്രകാശ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ സുജാതൻ, വി കൃഷ്ണൻ, പി സി പ്രസന്ന എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ വി ഗോവിന്ദൻ സ്വാഗതവും ജില്ല ട്രഷറർ എസ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.











0 comments