സംഭവം തിങ്കൾ പുലർച്ചെ
ഓടിക്കൊണ്ടിരുന്ന ക്രെയിനിന് തീപിടിച്ചു

ക്രെയിനിലെ തീപിടിത്തം അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കുന്നു
കാസർകോട്
മേല്പറമ്പിൽ ഓടിക്കൊണ്ടിരുന്ന ഹെവി ഡ്യൂട്ടി ക്രെയിനിനു തീപിടിച്ചു. തിങ്കൾ പുലർച്ചെ 3നായിരുന്നു സംഭവം. പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ പണി കഴിഞ്ഞ് കാസർകോട്ടേക്ക് മടങ്ങുകയായിരുന്ന മേഘ കൺസ്ട്രക്ഷൻസിന്റെ ജിജെ 27 സിഖ് 1590 നമ്പർ 500 ടൺ ഹെവി ക്രെയിനിനാണ് തീ പിടിച്ചത്. മുൻഭാഗത്തെ ടയറും എൻജിന്റെ ഭാഗങ്ങളും കത്തി. ക്രെയിനിന്റെ പിറകിൽ വന്നിരുന്ന സ്കൂട്ടർ യാത്രക്കാരനാണ് തീ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ കാസർകോട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എം സതീശന്റെ നേതൃത്വത്തിൽ എത്തിയ സംഘം തീയണച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എച്ച് ഉമേശൻ, മുഹമ്മദ് സിറാജുദ്ദീൻ, എം എ വൈശാഖ്, ബി എസ് ജുബിൽ, വി കെ ഷൈജു, ഹോം ഗാർഡ് എ രാജേന്ദ്രൻ എന്നിവരും രക്ഷപ്രവർത്തനത്തിന് നേതൃത്വംനൽകി. തീ ക്രെയിനിന്റെ മറ്റു ഭാഗങ്ങളിലേക്കോ ഇന്ധന സംവിധാനങ്ങളിലേക്കോ പടരാത്തതിനാൽ വലിയ അപകടം ഒഴിവായി. മുൻഭാഗത്തെ ടയറിനും എൻജിൻ ഭാഗങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. എൻജിൻ ഭാഗത്തെ സാങ്കേതിക തകരാറോ ഷോർട്ട് സർക്യൂട്ടോ ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.










0 comments