ad
Deshabhimani

ചാന്ദ്രദിന ഉദ്ഘാടകനായി 
"നീൽ ആംസ്ട്രോങ്ങും'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2025, 02:15 AM | 1 min read

ചെർക്കള

150 ചാന്ദ്രദിന പതിപ്പുകൾ... ഉദ്ഘാടകനായെത്തി "നീൽ സ്‌ട്രോങ്ങും'എത്തിയതോടെ കൈയടിയോടെ വരവേറ്റ്‌ വിദ്യാർഥികൾ. ചെർക്കള ഗവ. മുസ്ലിം യുപി സ്‌കൂളിലാണ്‌ വ്യത്യസ്‌തമാർന്ന ചാന്ദ്രദിനം ആഘോഷിച്ചത്‌. ആറാംതരത്തിലെ ദേവാർച്ചനയാണ് നീൽ ആംസ്ട്രോങ്ങായി കുട്ടികളോട് സംവദിച്ചത്. ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ രചനാ മത്സരം, ക്വിസ്, ചാന്ദ്രദിന പതിപ്പ് നിർമാണം, റോക്കറ്റ് വിക്ഷേപണം തുടങ്ങിയ പരിപാടികളുമുണ്ടായി. മുഴുവൻ പതിപ്പുകളും പ്രത്യേക അസംബ്ലിയിൽ പ്രകാശിപ്പിച്ചു. അമ്പിളി മാമനെക്കുറിച്ചുള്ള കഥകളും കവിതകളും കടങ്കഥകളും ചിത്രങ്ങളും ശാസ്ത്രവും നിറഞ്ഞ ഓരോ പതിപ്പും കുട്ടികൾക്ക് വേറിട്ട അനുഭവമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home