ad
Deshabhimani

ചിറകുള്ള
കൂട്ടുകാരെത്തേടി...

മൈത്രി വായനശാല നേതൃത്വത്തിൽ മാങ്ങാട് വയലിൽ നടത്തിയ പക്ഷി നിരീക്ഷണത്തിൽനിന്ന്  ത്തിൽനിന്് ണ]yyത്തി

മൈത്രി വായനശാല നേതൃത്വത്തിൽ മാങ്ങാട് വയലിൽ നടത്തിയ പക്ഷി നിരീക്ഷണത്തിൽനിന്ന് ത്തിൽനിന്് ണ]yyത്തി

avatar
സ്വന്തം ലേഖകൻ

Published on Apr 27, 2026, 02:34 AM | 1 min read


ഉദുമ

‘‘ ജീവിതത്തിലാദ്യമായി മുന്പ്‌ കണ്ടിട്ടില്ലാത്ത ഒരുപക്ഷിയെ കാണുന്പോൾ ലഭിക്കുന്ന ആനന്ദം, തന്റെ ദൃശ്യപഥത്തിലേക്ക്‌ പുതിയൊരു ഗ്രഹം നീന്തിവരുന്ന കാഴ്ച കാണുന്ന ജ്യോതിശാസ്ത്രജ്ഞന് ലഭിക്കുന്ന ആനന്ദത്തിന് തുല്യമാണ്’’ എന്നുപറഞ്ഞ പക്ഷിനിരീക്ഷണത്തിലും പ്രകൃതിപഠനത്തിലും കേരളീയര്‍ക്ക് വഴികാട്ടിയായ വി ടി ഇന്ദുചൂഡന്റെ പുസ്‌തകങ്ങൾ വായിച്ച്‌ കുട്ടികളുടെ പക്ഷിനിരീക്ഷണം. വായനാവെളിച്ചം വായനാക്കളരിയുടെ ഭാഗമായി മാങ്ങാട് മൈത്രി വായനശാലയാണ്‌ നിരീക്ഷണം സംഘടിപ്പിച്ചത്‌. കേരളത്തിലെ പക്ഷികൾ, പുല്ലുതൊട്ട്‌ പൂനാരവരെ , പക്ഷികളും മനുഷ്യരും തുടങ്ങിയ ഇന്ദുചൂഡന്റെ പുസ്തകങ്ങൾ വായിച്ചായിരുന്നു തങ്ങളുടെ നാട്ടിലുമുള്ള പക്ഷികളെതേടി കുട്ടികൾ മാങ്ങാട്‌ വയലിലെത്തിയത്‌. നിരീക്ഷണത്തിൽ കണ്ടെത്തിയത് 25 ഇനം പക്ഷികളാണ്‌. ചെമ്പോത്ത്, കൃഷ്‌ണപരുന്ത്, മീൻകൊത്തി, മോതിര തത്ത, ആനറാഞ്ചി, കാട് മുഴക്കി, കുയിൽ, കിന്നാരൻ, വണ്ണാത്തി കിളി, വയൽ വരമ്പൻ, ചെമ്പൻവാടി, ഇരട്ടത്തലച്ചി, വെള്ള കൊക്ക്, മാടപ്രാവ്, അരിപ്രാവ്, കാക്ക തുടങ്ങി 25 ഇനം പക്ഷികളാണ് കുട്ടികൾ  തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയത്. പ്രകൃതിരമണീയത ആസ്വദിക്കാൻ അവസരം കിട്ടാത്ത ലോകത്തിൽ ജീവിക്കേണ്ടിവരുന്ന മനുക്ഷ്യന്റെ സ‍ൗന്ദര്യബോധം മരവിച്ചുപോകുമെന്ന ഇന്ദുചൂഡന്റെ മറ്റൊരുവരി ഓർമപ്പെടുത്തിയാണ്‌ പക്ഷി നിരീക്ഷകൻ ശ്രീലാൽ മോഹൻ ക്ലാസെടുത്തത്‌. ചെന്പോത്തിന്‌ ചകോരം, ഉപ്പൻ, ഇ‍ൗശ്വരൻ കാക്ക എന്നീ പേരുകളുമുണ്ടെന്നറിഞ്ഞപ്പോൾ കുട്ടികൾക്ക്‌ ക‍ൗതുകം. അപ്പോൾ മറ്റ്‌ പല പക്ഷികളുടെ മറുപേരുകളുമറിയണമെന്നായി. അഭയ് അരവത്ത് , ‘ഹൈഡ്രോളജിസ്റ്റ് ഡോ. കെ എ അഷ്റഫ് എന്നിവരും  ക്ലാസെടുത്തു. കുഞ്ഞികൃഷ്ണൻ നായർ,  രഘു വടക്കേവീട്, രാജേഷ് മാങ്ങാട്, ബാബു മാങ്ങാട്, കൃഷ്ണൻ മാങ്ങാട് , സുധാകരൻ മാങ്ങാട്, അശോകൻ മാങ്ങാട്, ശുഭ നെയ്യങ്ങാനം, മണികണ്ഠൻ മാങ്ങാട്, മോഹനൻ മാങ്ങാട്, സത്യഭാമ എന്നിവർ സംസാരിച്ചു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home