ad
Deshabhimani

കടലാസുകൾകൊണ്ട്‌ 
വിസ്‌മയം തീർത്ത്‌ മയൂഖ്‌

കടലാസുകള്‍കൊണ്ട് മയൂഖ് നിര്‍മിച്ച മോട്ടോര്‍ ബൈക്ക്

കടലാസുകള്‍കൊണ്ട് മയൂഖ് നിര്‍മിച്ച മോട്ടോര്‍ ബൈക്ക്

avatar
സ്വന്തം ലേഖകൻ

Published on Apr 18, 2026, 02:24 AM | 1 min read

പുല്ലൂര്‍

കടലാസുകള്‍കൊണ്ട്‌ പല തരത്തിലുള്ള കലാരൂപങ്ങളൊരുക്കി വിസ്മയിപ്പിക്കുകയാണ്‌ മയൂഖ്‌. പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്കൂളിലെ ഒന്പതാംതരം വിദ്യാര്‍ഥിയായ മയൂഖ് പഠനത്തിന്റെ ഇടവേളകളിലൊക്കെയും സമയം കണ്ടെത്തുന്നത് പല വര്‍ണങ്ങളിലുള്ള കടലാസുകള്‍കൊണ്ട് കലാരൂപങ്ങളുണ്ടാക്കാനാണ്. വൈവിധ്യമാര്‍ന്ന തെയ്യക്കോലങ്ങളുടെയും കഥകളിയുടെയും മികവാര്‍ന്ന കടലാസുരൂപങ്ങളുണ്ടാക്കിയ മയൂഖ് ഇപ്പോള്‍ പുതിയ പരീക്ഷണങ്ങളിലാണ്. വാഹനരൂപങ്ങളുണ്ടാക്കുന്ന തിരക്കിലാണ് ഈ കൊച്ചുമിടുക്കന്‍. വെള്ളയും കറുപ്പും നിറത്തിലുള്ള കടലാസുകള്‍കൊണ്ട് ഒരു മോട്ടോര്‍ ബൈക്കുണ്ടാക്കിയതോടെ മയൂഖിന്റെ ഇക്കാര്യത്തിലുള്ള ആത്മവിശ്വാസവും വര്‍ധിച്ചിരിക്കുകയാണ്. രണ്ട് ചക്രങ്ങളും സീറ്റും ബ്രേക്കും ചവിട്ടിയും അടക്കം കടലാസില്‍ രൂപപ്പെടുത്തി നിര്‍മിച്ച ബൈക്ക് ക‍ൗതുകമാണ്‌. മറ്റ് വാഹനങ്ങളും കടലാസില്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് മയൂഖ്. മധുരംപാടിയിലെ മധുവിന്റെയും സൗമ്യയുടെയും മകനാണ്‌. പ്രദേശത്തെ ഗ്രന്ഥശാലകള്‍ നടത്തുന്ന വായനാവെളിച്ചം അടക്കമുള്ള പരിപാടികളില്‍ സജീവസാന്നിധ്യമാണ് മയൂഖ്. പുല്ലൂര്‍ വണ്ണാര്‍വയല്‍ അഡ്വ. പി കൃഷ്ണന്‍ നായര്‍ വായനശാല ബാലവേദിയുടെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home