കണ്ടില്ലേ, കമ്മാടത്തെ കണ്ടൽ വേരുകളെ

കമ്മാടം കാവ്‌ ചതുപ്പിലെ കണ്ടൽ മരങ്ങൾ

കമ്മാടം കാവ്‌ ചതുപ്പിലെ കണ്ടൽ മരങ്ങൾ

avatar
ടി കെ നാരായണൻ

Published on Mar 06, 2025, 02:30 AM | 1 min read

കാഞ്ഞങ്ങാട്‌

ഭൂമിക്കു മുകളിലേക്ക് ഉയർന്നുനിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകൾ നിറയെയുണ്ട്‌ ഈ കാവിലെ ചതുപ്പിൽ. നാടിന്റെ നടുവിൽ വളരുന്ന വിശാലമായ നിത്യഹരിത വനമായ കമ്മാടം കാവിലെ കണ്ടെത്തിയ മിരിസ്‌റ്റിക്ക ചതുപ്പ്‌ നിലത്തെതിയാൽ മനം കുളിർത്ത്‌ അവിടം വിട്ടുപോകാൻ തോന്നില്ല. 35 എക്കറുള്ള കാവിനുള്ളിലെ മൂന്നേക്കറിലാണ്‌ മിരിസ്റ്റിക്ക ചതുപ്പ്‌. ഒരു കണ്ടൽക്കാടിനെ പോലെയുള്ളതാണ്‌ മിരിസ്റ്റിക്ക. എന്നാൽകണ്ടൽക്കാടുകൾ ഉപ്പുവെള്ളത്തിലാണ് വളരുന്നത്.ഇവിടെ ശുദ്ധജലത്തിൽ. വനസസ്യങ്ങളുടെ അവശിഷ്ടങ്ങളാണിവ. കടലിൽനിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം ഉയരവും സമുദ്രനിരപ്പിൽനിന്ന് 100 അടിയിൽ താഴെ ഉയരവുമാണ് കമ്മാടം കാവിലെ മിരിസ്‌റ്റിക്കയുള്ളത്‌ ഈ ഇനത്തിന് മുട്ടുവേരുകൾ ജലനിരപ്പിന് മുകളിലാണ്‌. കാര്യങ്കോട്‌ പുഴയിലേക്ക്‌ ഒഴുകുന്ന അഞ്ച് അരുവികൾ കാവിന്റെ മറ്റൊരു സവിശേഷതയായി ‘ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ’ പുസ്തകത്തിൽ ഡോ. ഇ ഉണ്ണികൃഷ്ണൻ നിരിക്ഷിക്കുന്നുണ്ട്‌. കമ്മാടംകാവിൽ നിന്ന്‌ 2008ൽ ‘ഫിസിഘൻസ്‌ കമ്മാടൻഡിസ്‌ ’എന്നു പുതിയ ഇനം പായലും കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളായ ഓർക്കിഡുകളടക്കം ഇരുന്നൂറിലധികം വരുന്നസസ്യജാലങ്ങളുൾപ്പെടെ തനതായ പലജീവജാലങ്ങളുടെയും ആവാസയിടം കാവിലെ ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നു. മലബാർ ദേവസ്വം ബോർഡ്, ക്ഷേത്ര ഭരണസമിതി , ലാൻഡ്‌ റവന്യൂ വകുപ്പ്‌, വനം വകുപ്പ്‌ ,കമ്മാടം കാവ് സംരക്ഷണ സമിതിയും സംയുക്തമായാണ് കാവ്‌ സംരക്ഷിക്കുന്നത്‌.

കാവറിഞ്ഞ്‌ വരയും വർത്തമാനവും 8ന്‌

കാഞ്ഞങ്ങാട്‌

കേരളത്തിലെ ഏറ്റവും വലിയ കാവായ കമ്മാടം കാവിൽ ‘ചിത്രകാർ കേരള’ നേതൃത്വത്തിൽ എട്ടിന്‌ ‘കാവറിഞ്ഞ്‌ വരയും വർത്തമാനവും’ ചിത്രകാരസംഗമം സംഘടിപ്പിക്കും. അപൂർവസസ്യജന്തുജാലങ്ങൾനിറഞ്ഞ ജൈവവൈവിധ്യ പ്രാധാന്യമുള്ള കാവാണിത്‌.നിലേശ്വരം –-കുന്നുംകൈ റൂട്ടിൽ കമ്മാടം ബസ്‌സ്‌റ്റോപ്പിനടുത്താണ്‌ ക്ഷേത്രവും കാവും. അത്യപൂർവമായൊരു വനഘടനയുള്ള കാവിനെ കേരളത്തിലെ ചിത്രകാരന്മാർക്ക്‌ പരിചയപ്പെടുത്താനും ക്യാൻവാസിൽ പകർത്താനുമുള്ള അവസരമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home