വിളിപ്പുറത്തുണ്ട് യുവതയുടെ പട്ടാളം

ചെറുവത്തൂർ
ദുരന്തബാധിത മേഖലയിൽ സേവനസജ്ജരായി യുവതയുടെ പട്ടാളം ഒരുങ്ങിക്കഴിഞ്ഞു. കാലവർഷം നേരത്തേ എത്തിയതോടെ ദുരന്ത നിവാരണത്തിനും സഹായത്തിനുമായി ഡിവൈഎഫ്‌ഐയുടെ ജില്ലയിലെ രണ്ടായിരത്തോളം യൂത്ത് ബ്രിഗേഡുകൾ രംഗത്തിറങ്ങി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളും പരിസരവും ശുചിയാക്കാൻ ആരംഭിച്ചിരുന്നു. പ്രളയത്തിലും കോവിഡിലും ഊണും ഉറക്കവുമില്ലാതെ സേവനം നടത്തിയതിന് ജനങ്ങളുടെയും സർക്കാറിന്റെയും പ്രശംസയും ഏറ്റു വാങ്ങിയവരാണ് യൂത്ത് ബ്രിഗേഡുകൾ. ഏത് പ്രതിസന്ധിയെയും അതിജീവിച്ച് ദുരന്ത ബാധിതർക്ക് തുണയേകാൻ ഇവർ എന്നും സജ്ജരാണ്.
സേവന സജ്ജരായി ഒപ്പമുണ്ട്
ദുരിതനുഭവിക്കുന്നവരെ സഹായിക്കാനായാണ് യൂത്ത് ബ്രിഗേഡ് എന്ന ആശയം നടപ്പിലാക്കിയത്. ഏത് അടിയന്തിര സാഹചര്യത്തിലും എത്താനുള്ള യുവജന സേന ജില്ലയിൽ തയാറാണ്. സേവന തൽപരരായ നിരവധി പേരാണ് ബ്രിഗേഡിലുള്ളത്. ഏത് സാഹചര്യത്തിലും രാത്രിയും പകലും വ്യത്യാസമില്ലാതെ ഞങ്ങളെല്ലാം യൂത്ത് ബ്രിഗേഡ് സേന സന്നദ്ധ പ്രവർത്തകരായെത്തും.
രജീഷ് വെള്ളാട്ട് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജാഗ്രതയിലാണ് യുവസേന കാലവർഷം എത്തുന്നതിന് മുന്നേ സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വൃത്തിയാക്കാൻ യുവജന സേന തുടങ്ങിയിരുന്നു. അടിയന്തര ഘട്ടങ്ങളിൽ വിളിപ്പുറത്തെത്താനും യൂത്ത് ബ്രിഗേഡുകൾ ഒരുങ്ങിയിട്ടുണ്ട്. കാലവർഷം ജില്ലയിൽ രൂക്ഷമായി തുടരുമ്പോൾ സന്നദ്ധ പ്രവർത്തകർ ജാഗ്രത പുലർത്തുന്നുമുണ്ട്. സർക്കാർ സംസവിധാനങ്ങളോടൊപ്പം പ്രവർത്തിക്കാൻ സന്നദ്ധരായ സേന കൂടിയാണ് യൂത്ത് ബ്രിഗേഡ് ടീം. കെ സജേഷ് ഡിവൈഎഫ്‌ഐ ചെറുവത്തൂർ ബ്ലോക്ക് സെക്രട്ടറി









0 comments