ad
Deshabhimani

സമരവിജയം ആഘോഷിച്ച് യുവതയും

ധർമേന്ദ്രപ്രധാന്റെ രാജിയിൽ ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട്ട്‌ നടത്തിയ ആഹ്ലാദപ്രകടനം

ധർമേന്ദ്രപ്രധാന്റെ രാജിയിൽ ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട്ട്‌ നടത്തിയ ആഹ്ലാദപ്രകടനം

വെബ് ഡെസ്ക്

Published on Jul 26, 2026, 02:00 AM | 1 min read

കാസർകോട്‌

ധർമേന്ദ്രപ്രധാന്റെ രാജിയിലും വിദ്യാർഥി–യുവജന സമര വിജയത്തിലും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ട്‌ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്‌ഘാടനംചെയ്‌തു. യതീഷ് വാരിക്കാട്ട് അധ്യക്ഷനായി. എ ആർ ആര്യ, ദീപുരാജ്, സുജിത് മോനാച്ച എന്നിവർ സംസാരിച്ചു. ചെറുവത്തൂരിൽ സംസ്ഥാനകമ്മിറ്റി അംഗം കെ ആർ അനിഷേധ്യ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് ട്രഷറർ ടി പി റിജിൻ കൃഷ്ണ അധ്യക്ഷനായി. എം വി ഷിജു, കെ അഭിരാം, കെ പ്രണവ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ സ്വാഗതംപറഞ്ഞു. നീലേശ്വരത്ത്‌ അമൃത സുരേഷ് അധ്യക്ഷയായി. അനന്തുമോഹൻ, കെ സനുമോഹൻ, എ അഭിജിത്ത്, വി വി ജിതേഷ്, ടി സഞ്ജന എന്നിവർ സംസാരിച്ചു. ഉദുമയിൽ കെ മഹേഷ്‌ ഉദ്ഘാടനംചെയ്‌തു. സുനിൽ പെരുമ്പള അധ്യക്ഷനായി. രഞ്ജിത് പനയാൽ, ബി വൈശാഖ്, വി സൂരജ്, രജിത ബാര, സുധീഷ് ഉലൂജി, ജാഷിർ എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കനേഷ് ഉദ്ഘാടനംചെയ്തു. പി വൈശാഖ് അധ്യക്ഷനായി. പി റോജ, പി സനൽ, സിദ്ധുലാൽ ആയിറ്റി, സി കെ സനീഷ്, സി രാഹുൽ, കാർത്തിക് രാജീവ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ വി യദു സ്വാഗതംപറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home