സ്വരാജ് ട്രോഫിയും മഹാത്മാ പുരസ്‌കാരവും
ഇരട്ടനേട്ടത്തിൽ മടിക്കൈ

മടിക്കൈ
കേരളത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ മഹാത്മാ പുരസ്കാരം ജില്ലയിൽ ഒന്നാംസ്ഥാനവും സ്വരാജ് ട്രോഫിയിൽ രണ്ടാംസ്ഥാനവും മടിക്കൈ പഞ്ചായത്തിന് ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണപരമായ മികവും വികസനവും ലക്ഷ്യമാക്കി സ്വരാജ് ട്രോഫിക്കൊപ്പമാണ് മഹാത്മ പുരസ്കാരങ്ങളും വിതരണംചെയ്യുന്നത്. ജില്ലകളിൽ സ്വരാജ് ട്രോഫി നേടുന്നവർക്ക് ഒന്നാംസ്ഥാനത്തിന് 20ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 10 ലക്ഷം രൂപയും നൽകും. മടിക്കൈ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024-–25 സാമ്പത്തികവർഷത്തിൽ 214138 തൊഴിൽദിനം സൃഷ്ടിച്ചു. 1735 കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ നൽകി. 2660 സജീവ കുടുംബങ്ങളിൽ ഒരു കുടുംബത്തിന് ശരാശരി 80.5 ദിവസം തൊഴിൽ നൽകാനും കഴിഞ്ഞു. മെറ്റീരിയൽ വിനിയോഗം 17 ശതമാനത്തിനു മുകളിലുമാണ്. വ്യക്തിഗത ആസ്തികൾ, ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നത്തിനായി റോഡ് നിർമാണം, ഡ്രൈനേജ്, നടപ്പാത കൂടാതെ തോടുകൾ സംരക്ഷിക്കുന്നതിനു കയർ ഭൂവസ്ത്രം, തുടങ്ങിയ പ്രവർത്തികളിലൂടെ 9 കോടി 29 ലക്ഷം രൂപ ചിലവഴിച്ചാണ് മികച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌കാരത്തിനു ജില്ലയിൽ ഒന്നാംസ്ഥാനത്തിന് അർഹരായത്.










0 comments