ad
Deshabhimani

ബോൾ ബാഡ്മിന്റൺ ജില്ലാ ടീമിന്‌ വരവേൽപ്പ്‌

സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിന്റണിൽ സ്വർണം നേടിയ ജില്ലാ ടീമിന് 
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നേതൃത്വത്തിൽ 
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
വെബ് ഡെസ്ക്

Published on Oct 07, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌

കൊട്ടാരക്കരയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിന്റണിൽ സ്വർണം നേടിയ ജില്ലാ ടീമിന് വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് കായിക താരങ്ങളെയും പരിശീലകനെയും ഹാരമണിയിച്ചും ബൊക്കെയും പൂച്ചെണ്ടുകളും നൽകിയും സ്വീകരിച്ചാനയിച്ചു. ഫൈനലിൽ തൃശൂരിനെ പരാജയപ്പെടുത്തിയാണ്‌ സ്വർണം നേടിയത്‌. ടീമിൽ അഞ്ചിൽ നാലുപേരും വെള്ളിക്കോത്ത് സ്കൂളിലെ വിദ്യാർഥികളാണ്. ഐബിൻ ഫിലിപ്പ് സോജൻ, കേദാർ എസ് കുമാർ, ടി വി ആദിദേവ്, കെ ഋഷി രാജ് എന്നിവരാണ് ഇവർ. ടീമിലെ കെ വിഷ്ണു കാറഡുക്ക ജിവിഎച്ച്എസ്എസ്സിലെ വിദ്യാർഥിയാണ്. കായികാധ്യാപകൻ സോജൻ ഫിലിപ്പിന്റെ പരിശീലനത്തിലൂടെയാണ് മികച്ച നേട്ടം കൈവരിച്ചത്. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജില്ല നാലാം സ്ഥാനവും നേടി. സ്വീകരണ പരിപാടിയിൽ പ്രധാനാധ്യാപിക ബി പ്രേമ, പിടിഎ പ്രസിഡന്റ്‌ കെ വി വിദ്യാധരൻ, കെ സുജിത്ത്, കെ എം സുധാകരൻ, മധു പാലമംഗലം, പി സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home