വിരമിച്ചവർക്ക് യാത്രയയപ്പ്

കാഞ്ഞങ്ങാട് ജില്ലയിലെ സർവീസ് സംഘടനാ പ്രവർത്തനങ്ങൾക്ക് ദീർഘകാലം നേതൃത്വം നൽകി സർവീസിൽനിന്ന് വിരമിച്ച കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ശോഭ, സംസ്ഥാന കമ്മിറ്റിയംഗം കെ ഭാനുപ്രകാശ് എന്നിവർക്ക് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി കെ വിനോദ് അധ്യക്ഷനായി. കേരള എൻജിഒ യൂണിയൻ ജനറൽസെക്രട്ടറി എം വി ശശിധരൻ ഉപഹാരം നൽകി. എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി കെ ഹരിദാസ്, വി ജഗദീഷ് എന്നിവർ സംസാരിച്ചു. വി ശോഭ, കെ ഭാനുപ്രകാശ് എന്നിവർ മറുപടി പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും ട്രഷറർ ബി വിജേഷ് നന്ദിയും പറഞ്ഞു.











0 comments