ad
Deshabhimani

തയ്യേനി ദുരന്തമേഖല 
അധികൃതർ സന്ദർശിച്ചു

തയ്യേനി മലവെള്ളപ്പാച്ചിലിൽ തകർന്ന പ്രദേശം ആർഡിഒ, റവന്യൂ, വനംവകുപ്പ് അധികൃതർ സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Aug 04, 2026, 04:00 AM | 1 min read

ചിറ്റാരിക്കാൽ മലവെള്ളപ്പാച്ചിൽ ഉണ്ടായ തയ്യേനിയിലെ വിവിധ പ്രദേശങ്ങൾ തിങ്കളാഴ്ച ആർഡിഒ, റവന്യു, വനംവകുപ്പ്, ജിയോളജി ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. തയ്യേനിയുടെ ഭാഗമായുള്ള വനാതിർത്തി ഗ്രാമങ്ങളായ അത്തിയടുക്കം, വായിക്കാനം, ഒറ്റക്കുഴി, തുടങ്ങിയ പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഈ ഭാഗങ്ങളിലേക്കുള്ള റോഡുകൾ എല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നു. നിരവധി കൽവർട്ടുകൾ തകർന്നു. നാലോളം വീടുകൾ കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി വീടും വീട്ടുപകരണങ്ങളും നശിച്ചു. കുത്തൊഴുക്കിൽ തലനരിഴയ്ക്ക് രക്ഷപ്പെട്ട വായിക്കാനം ഉന്നതി ആകെ ഭീതിയിലാണ്. സർക്കാർ സംവിധാനം നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം കൊടുക്കുന്നതിൽ മാത്രം ഒതുങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ചിലർ സന്ദർശിച്ചുപോകുന്നതല്ലാതെ കൃത്യമായി നിലപാട് ഇതുവരെ പറഞ്ഞിട്ടില്ല. മഴ തുടരുന്നതിനാൽ ജനങ്ങളുടെ ഭീതിയൊഴിഞ്ഞിട്ടില്ല. ദുരിതാശ്വാസ ക്യാമ്പ് അശ്ചിതകകാലത്തേക്ക് തുടരുമെന്ന്‌ അധികൃതർ പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home