ad
Deshabhimani

​തൊഴിലവസരമൊരുക്കി 
മെഗാ തൊഴിൽ മേള

തൊഴിൽ പൊലിമ  മെഗാ തൊഴിൽ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി  ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 02, 2025, 03:00 AM | 1 min read

​കാസർകോട്‌ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ജില്ലാ മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, അസാപ്പ് എന്നിവ ‘തൊഴിൽപൊലിമ’ എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. വിദ്യാനഗർ അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന മേളയിൽ ബാങ്കിങ്‌, ഐടി, റീട്ടെയിൽ ഹെൽത്ത് കെയർ, സർവീസ് തുടങ്ങി ആയിരത്തിലധികം തൊഴിലവസരങ്ങളാണ് ഒരുക്കിയത്. 20 ഓളം തൊഴിൽദായകർ പങ്കെടുത്തു. തൊഴിൽമേഖലയിലെ മാറിവരുന്ന പ്രവണത മനസ്സിലാക്കി ലഭ്യമായ തൊഴിലവസരം ഉപയോഗപ്പെടുത്തുന്നതിന് അനുകൂലമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അധ്യക്ഷനായി. വിജ്ഞാന കേരളം ജില്ലാ മിഷൻ കോഡിനേറ്റർ കെ പി രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ് എൻ സരിത, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ, നിധിൻ, രാജാറാം എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു സ്വാഗതവും പ്രജിത്ത് നന്ദിയും പറഞ്ഞു. 300 ഓളം പേർ പങ്കെടുത്ത തൊഴിൽ മേളയിൽ 50 ഓളം പേർക്ക് ജോലി ലഭിക്കുകയും 100 ഓളം പേരെ ചുരുക്കപട്ടികയിൽ ഉൾപ്പെടുകയുംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home