ad
Deshabhimani

ഡൽഹി ഹോട്ടൽ തീപിടിത്തം: ചികിത്സയിലായിരുന്ന ബംഗ്ലാദേശ് സ്വദേശിനി മരിച്ചു, മരണസംഖ്യ 23 ആയി

FIRE ACCIDENT DELHI HOTEL
വെബ് ഡെസ്ക്

Published on Jun 11, 2026, 06:43 AM | 1 min read

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംഗ്ലാദേശ് സ്വദേശിനിയായ യുവതി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി.


തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. യുവതി ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനന്ത് മിത്തൽ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.


ജൂൺ 4-ന് ഹൗസ് റാണിയിലെ 'ഫ്ലറിഷ് സ്റ്റേയ്‌സ് ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്' ഹോട്ടലിലാണ് ദരുണമായ സംഭവം ഉണ്ടായത്. അപകടദിവസം 21 പേർ സംഭവസ്ഥലത്തുതന്നെ ശ്വാസംമുട്ടിയും പൊള്ളലേറ്റും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നൈജീരിയൻ സ്വദേശി കഴിഞ്ഞ ആഴ്ച ആശുപത്രിയിലും മരിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home