ഉദുമയിലെ 6 സ്കൂളുകളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

ഉദുമ ഉദുമ പഞ്ചായത്തിലെ ആറ് സ്കൂളുകളിൽ ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി ആരംഭിച്ചു. ഉദുമ കർഷക ക്ഷേമ സഹകരണ സംഘമാണ് കോട്ടിക്കുളം ജിഎഫ് യുപി സ്‌കൂൾ, പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മുതിയക്കാൽ ജിഎൽപി സ്‌കൂൾ, ഉദുമ ജിഎൽപി സ്‌കൂൾ, അരമങ്ങാനം ജിഎൽപി സ്‌കൂൾ, മാങ്ങാട് ജിഡബ്യുഎൽപി സ്‌കൂൾ എന്നിവിടങ്ങളിലാണ് 12 പത്രം നൽകിയത്. ഉദുമ ജിഎൽപി സ്കൂളിൽ സംഘം പ്രസിഡന്റ് പി വി ഭാസ്കരൻ ഉദ്‌ഘാടനംചെയ്‌തു. വിദ്യാർഥികളായ മുഹമ്മ് ഷുഹൈബ്, ടി അൻഷിക എന്നിവർ പത്രം ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ടി വി രവീന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി പി വി രാജേന്ദ്രൻ, സംഘം സെക്രട്ടറി കൃഷ്ണൻ അരമങ്ങാനം, രാധാകൃഷ്ണൻ തൊട്ടിയിൽ, രാജേഷ് മാങ്ങാട്, പി പി അഭിരാജ്, നാരായണൻ കരിച്ചേരി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ ആനന്ദ് പേക്കടം സ്വാഗതവും കെ നിഷ നന്ദിയും പറഞ്ഞു.









0 comments