ad
Deshabhimani

പരപ്പ ജിഎച്ച്‌എസ്‌എസ്സിലും 
ചന്തേര ജിയുപി സ്‌കൂളിലും 
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

പരപ്പ ജിഎച്ച്‌എസ്‌എസ്സിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ബിരിക്കുളം സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ 
പി എൻ രാജ്‌മോഹൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

പരപ്പ/ചന്തേര പരപ്പ ജിഎച്ച്‌എസ്‌എസ്സിലും ചന്തേര ജിയുപി സ്‌കൂളിലും ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. പരപ്പ ജിഎച്ച്‌എസ്‌എസ്സിൽ മുഴുവൻ ക്ലാസ്‌ മുറികളിലേക്കും ബിരിക്കുളം സർവീസ്‌ സഹകരണ ബാങ്ക്‌ നൽകുന്ന ദേശാഭിമാനിയുടെയും തത്തമ്മയുടെയും വിതരണോദ്‌ഘാടനം ബാങ്ക്‌ പ്രസിഡന്റ്‌ പി എൻ രാജ്‌മോഹൻ നിർവഹിച്ചു. എൻ പി മുഹമ്മദ്‌ അഫാസ്‌ പത്രം ഏറ്റുവാങ്ങി. പ്രധാനാധ്യാപിക എ കെ ബിന്ദു അധ്യക്ഷയായി. പ്രിൻസിപ്പൽ കെ എസ്‌ സുരേഷ്‌, പിടിഎ പ്രസിഡന്റ്‌ പി പത്മനാഭൻ, എ അശോകൻ, സി സുരേശൻ എന്നിവർ സംസാരിച്ചു. ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ എ ആർ രാജു സ്വാഗതവും എം ബിജു നന്ദിയും പറഞ്ഞു. മുഴുവൻ ക്ലാസ്‌ മുറികളിലേക്കും പിലിക്കോട്‌ പഞ്ചായത്ത്‌ നൽകുന്ന ദേശാഭിമാനിയുടെയും തത്തമ്മയുടെയും പഞ്ചായത്ത്‌ തല ഉദ്‌ഘാടനം ചന്തേര ജിയുപി സ്‌കൂളിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കുഞ്ഞിരാമൻ നിർവഹിച്ചു. കെ ദ്രുപത്‌ പത്രം ഏറ്റുവാങ്ങി. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി ചന്ദ്രമതി അധ്യക്ഷയായി. പഞ്ചായത്തംഗം സി എച്ച്‌ സന്തോഷ്‌, വി വി നാരായണൻ, പി പ്രകാശൻ, കെ ജയരാജൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ സന്തോഷ്‌കുമാർ സ്വാഗതവും കെ രാധിക നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home