കൊട് കൈ... വൃത്തിയുടെ നല്ല പാഠങ്ങൾക്ക്

മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന്റെ ഭാഗമായി നിർമിച്ചെടുത്ത പേപ്പർ ബാഗുകളുമായി    
ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂളിലെ കുട്ടികൾ
വെബ് ഡെസ്ക്

Published on May 30, 2025, 03:00 AM | 1 min read

ചെറുവത്തൂർ

വൃത്തി, ശുചിത്വം, സമത്വം, സാഹോദര്യം, ഐക്യം എല്ലാം ഒത്തിണങ്ങിയ സ്കൂളിന് സമഗ്ര ശിക്ഷ കേരളത്തിന്റെ അംഗീകാരം. പരിസ്ഥിതി ക്ലബ്ബുകൾ ലൈഫ് ദൗത്യത്തിനായി എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി ഏർപ്പെടുത്തിയ പുരസ്കാരമാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂളിന്‌ ലഭിച്ചത്‌. മാലിന്യത്തിന്റെ അളവുകുറയ്ക്കാം എന്ന തീമിനെ അടിസ്ഥാനമാക്കി നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. 2024 ജൂൺ മുതൽ മാർച്ച് വരെ നടപ്പാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് മികച്ച വിദ്യാലയങ്ങളെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ചന്തേര സ്‌കൂളിൽ ക്ലാസ് തലത്തിൽ നടക്കുന്ന ശുചിത്വ മത്സരം ഏറെ ശ്രദ്ധ നേടിയിരുന്നു. ആരോഗ്യ പ്രവർത്തകരെത്തിയാണ് ശുചിത്വ ക്ലാസുകളെ തിരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളുടെ ശുചിത്വസേന മാസത്തിൽ രണ്ടുതവണ സ്കൂൾ ശുചീകരണത്തിന് എത്തുന്നു. പിറന്നാളിന് സ്റ്റീൽ ഗ്ലാസുകൾ, പുസ്തകങ്ങൾ എന്നിവ നൽകുന്നതിലൂടെ മിഠായി പൂർണമായും ഒഴിവാക്കി. മികച്ച രീതിയിൽ ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ശുചിത്വ പുരസ്കാരവും നൽകുന്നു. പേപ്പർ ബാഗ് നിർമാണ പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ എന്നിവയുമുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Home