സാധ്യമായതെന്ത് ഭൂമിക്കായ്... ‘അവനി വാഴ്വ് കിനാവ്’

കാസർകോട്
എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. ‘അവനി വാഴ്വ് കിനാവ്’ സന്ദേശമുയർത്തി യൂണിറ്റുകളിൽ വിവിധ പരിപാടികൾ നടത്തി. തീരദേശ ശുചീകരണം, പ്രകൃതി നടത്തം, ദിശാ സൂചനാ ബോർഡുകൾ വൃത്തിയാക്കൽ എന്നിവ സംഘടിപ്പിച്ചു. 18–-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ 18 വൃക്ഷത്തൈ നടീലും നടത്തി. ജില്ലാതല ഉദ്‌ഘാടനം വ്യാഴം രാവിലെ ഏഴിന് കാഞ്ഞങ്ങാട് പുതിയവളപ്പ് കൈറ്റ് ബീച്ചിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഗോപീകൃഷ്‌ണൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ അധ്യക്ഷയായി. സെക്രട്ടറി കെ പ്രണവ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സജേഷ്, പി ഇമ്മാനുവൽ, കെ പി വൈഷ്ണവ്, അഭിചന്ദ്, അനുരാജ്, അതിരദ്, മഞ്ജിഷ, കാർത്തിക്, ആര്യ, എൻ വി ബാലൻ എന്നിവർ നേതൃത്വംനൽകി. 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തീരപ്രദേശം കേന്ദ്രികരിച്ച് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. വൃക്ഷതൈകൾ നട്ടു. ജൈവവൈവിധ്യ ഉദ്യാന സന്ദർശനം, സിഗ്നൽ ബോർഡ് ശുചീകരണം ഉൾപ്പെടെ നടത്തി. നീലേശ്വരം ഏരിയ കമ്മിറ്റി അഴിത്തല കടപ്പുറത്തു നടത്തിയ ശുചീകരണം ജില്ലാ ജോയിന്റ് സെക്രട്ടറി കെ അനുരാഗ് ഉദ്‌ഘാടനംചെയ്‌തു. കെ ആതിര അധ്യക്ഷയായി. അശ്വിൻരാജ് സ്വാഗതം പറഞ്ഞു. ചെറുവത്തൂർ ഏരിയ കമ്മിറ്റി രാമഞ്ചിറയിൽ നടത്തിയ ശുചീകരണം ജില്ലാ ജോയിന്റ് സെക്രട്ടറി പി ഇമ്മാനുവൽ ഉദ്ഘാടനംചെയ്തു. കെ പ്രജോദ് അധ്യക്ഷനായി. പി അഭിചന്ദ് സ്വാഗതംപറഞ്ഞു. ഉദുമയിൽ അദിനാൻ ചട്ടഞ്ചാൽ, തൃക്കരിപ്പൂരിൽ എം അനുരാജ്, കുമ്പളയിൽ അലൻ പെരിയ എന്നിവർ ഉദ്ഘാടനംചെയ്തു. കാസർകോട് ഏരിയതലം ജാഷിദ് ഉദ്‌ഘാടനംചെയ്‌തു. അഭിലാഷ് അധ്യക്ഷനായി. ശൈലേഷ് സ്വാഗതം പറഞ്ഞു.









0 comments