പ്രഥമ ശ്രേഷ്ഠവിദ്യാലയം സംസ്ഥാന പുരസ്കാരം
കമ്പല്ലൂർ ഗവ. എച്ച്‌എസ്‌എസ് സംസ്ഥാനത്ത് രണ്ടാമത്

ചിറ്റാരിക്കാൽ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ ശ്രേഷ്ഠവിദ്യാലയം പുരസ്‌കാരം രണ്ടാംസ്ഥാനം കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്. കോഴിക്കോട് മാവൂർ ചക്കാലക്കൽ എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസ് മൂന്നാംസ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപയും പുരസ്കാരവും ലഭിക്കും. ഹയർസെക്കൻഡറി തലം വരെയുള്ള സ്കൂളുകളുടെ വിഭാഗത്തിൽ ആണ് കമ്പല്ലൂരിന് അഭിമാന നേട്ടം. മികച്ച അക്കാദമിക നിലവാരവും, ഭൗതിക സാഹചര്യങ്ങളും, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും വിലയിരുത്തിയാണ് വിദ്യാഭ്യാസ വകുപ്പ് ഈ പുരസ്കാരം നൽകുന്നത്. നേരത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബെസ്റ്റ് സ്കൂൾ പെർഫോമൻസ് പുസ്‌കാരം ജില്ലയിൽ കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചിരുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിലെ സർവതോന്മുഖമായ മികവുകളാണ് നേട്ടത്തിന് കാരണം.










0 comments