വരുന്നു, ചെറുവത്തൂരിൽ കളിമൈതാനം

ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപം നിർമിക്കുന്ന മൾടി പർപസ് സ്‌റ്റേഡിയത്തിന്റെ രൂപരേഖ
ചെറുവത്തൂർ
കായിക മത്സരങ്ങൾ നടത്താൻ ചെറുവത്തൂർ ടൗണിൽ മൾടി പർപ്പസ് സ്‌റ്റേഡിയം യാഥാർഥ്യമാകുന്നു. ചെറുവത്തൂർ പഞ്ചായത്ത്, ജില്ലാ, സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് സ്‌റ്റേഡിയം യാഥാർഥ്യമാക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുന്നത്. ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിന് പിന്നിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സ്‌റ്റേഡിയം നിർമിക്കാൻ ആലോചനകൾ നടക്കുന്നത്. ചെറുവത്തൂരിന്റെ മുഖ മുദ്രയായ വ്യപാര ഫെസ്‌റ്റും ഇൗ സ്ഥത്താണ് വർഷങ്ങളായി നടന്നു വരുന്നത്. ഭൂമി വിട്ട് നൽകാൻ സ്വകാര്യ വ്യക്തിയുമായി ചർച്ച ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഭൂമി വിട്ട് നൽകും എന്നുള്ള ശുഭ പ്രതീക്ഷയിലാണ് അധികൃതർ. സംസ്ഥാനത്ത് കേരള ഫുട്‌ബോൾ അസോസിയേഷൻ എട്ട് സ്‌റ്റേഡിയങ്ങൾ നിർമിക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അതിലൊന്നായി ചെറുവത്തൂർ മാറുന്നതോടെ കായിക മേഖലയുടെ പരിപോഷണത്തിനുള്ള സംഭാവന കൂടിയായി മാറും ഇൗ സ്റ്റേഡിയം. വരും ദിവസങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതോടൊപ്പം സ്‌റ്റേഡിയം യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.









0 comments