Deshabhimani

ആദ്യ ദിനം 
അഞ്ച് മീറ്റ് റെക്കോഡുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2025, 03:30 AM | 1 min read

നീലേശ്വരം നീലേശ്വരം ​ഇ എം എസ് സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാ സ്കൂൾ കായികമേളയിൽ ആദ്യദിനം പിറന്നത് നാലു മീറ്റ് റെക്കോർഡുകൾ. ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംബിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീരാഗ് കൃഷ്ണ 6.0 മീറ്റർ ചാടിയാണ് റെക്കോഡിട്ടത്. നിലവിലുണ്ടായിരുന്ന 6.49 മീറ്റർ മറികടന്നാണ് ശ്രീരാഗ് കൃഷ്ണ പുതിയ റെക്കോഡ് കുറിച്ചത്. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹൈജമ്പിൽ നിലവിലെ 1. 35 മീറ്റർ മറി കടന്ന്ച ചെർക്കള ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ ടി അസ്ഹ ഷാനും മീറ്റ് റെക്കോഡിട്ടു. സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈജമ്പിൽ പൈവളിഗെ നഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മുഹമ്മദ് സയ്യിദ് തങ്ങൾ നിലവിലെ 1.68 മീറ്റ് റെക്കോഡ് 1.70 ചാടി തിരുത്തിയപ്പോൾ ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ ഉദയ നഗർ ഹയർ സെക്കൻഡറി സ്കൂളിലെ ജി എസ് അമേയ നിലവിലെ 1.37 മീറ്റ് റെക്കോഡ് തിരുത്തിയത് 1.38 മീറ്റർ ചാടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home