ad
Deshabhimani

കാട്ടാനക്കൂട്ടം നശിപ്പിച്ച 
കൃഷിയിടം സന്ദർശിച്ചു

കല്ലപ്പള്ളിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

രാജപുരം പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാമിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. കാട്ടാനശല്യം രൂക്ഷമായ പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി മാമ്പഴം പ്രദേശമാണ്‌ സന്ദർശിച്ചത്‌. ജോസ് മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ പി രഘുനാഥ്, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ ബി രതീഷ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി രാജു, അരുൺ രംഗത്ത് എന്നിവർ സന്ദർശിച്ചു. സോളാർവേലി ഇല്ലാത്ത സ്ഥലങ്ങളിൽ സോളാർ വേലി നിർമാണം അടിയന്തിരമായി പൂർത്തിയാക്കാനും മെയിന്റനൻസ് ആവശ്യമുള്ള സ്ഥലങ്ങളിൽ ഉടൻ ആറ്റപ്പണി നടത്താനും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ കർഷകർക്കുള്ള ധനസഹായം ഉടൻ പെട്ടെന്ന് ലഭ്യമാക്കാനും ധാരണയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home