കാരുണ്യത്തിന്റെ കരസ്പർശമായി ‘ഇമ്മിണി ബല്യ ഒന്ന്’

കയ്യൂർ
കിടപ്പുരോഗികൾക്ക് ആശ്വാസമായി കയ്യൂർ ചീമേനി പഞ്ചായത്തിൽ ‘ഇമ്മിണി ബല്യ ഒന്ന്’ പദ്ധതിക്ക് തുടക്കം . പഞ്ചായത്ത് പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ ഗുരുതരരോഗം ബാധിച്ച് കിടപ്പിലായവർക്കും കുടുംബങ്ങള്‍ക്കും മാനസികവും സാമ്പത്തികവുമായ പിന്തുണ നല്‍കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഓരോ വീട്ടിലേക്കും ക്യു ആര്‍ കോഡുകള്‍ എത്തിക്കും.ഇതിലൂടെ ജനങ്ങള്‍ക്ക് എത്രരൂപ വേണമെങ്കിലും പാലിയേറ്റീവ് മാനേജ്‌മെന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യാം. ലഭിക്കുന്ന ഫണ്ട് രോഗികള്‍ക്ക് ചികിത്സയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിനിയോഗിക്കും. കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത് കുമാര്‍ ചെയര്‍മാനായും മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിൻഡ കണ്‍വീനറുമാണ്. പദ്ധതി എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത്ത്‌കുമാർ അധ്യക്ഷനായി. കിടപ്പുരോഗികള്‍ക്ക് റേഡിയോ, ഓണക്കോടി എന്നിവയും വിതരണം ചെയ്തു. ഡോ. ലിൻഡ സ്വാഗതവും രജിത നന്ദിയും പറഞ്ഞു.








0 comments