പി അമ്പാടിയേട്ടന് സ്‌മരണാഞ്ജലി

നീലേശ്വരം സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ജില്ലയിലെ മുതിർന്ന നേതാവും തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവുമായിരുന്ന നീലേശ്വരം പള്ളിക്കരയിലെ പി അമ്പാടിയേട്ടന്റെ ഒന്നാം ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. പള്ളിക്കരയിൽ അനുസ്മരണ സമ്മേളനം ജില്ല സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം രാജൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ രാജൻ, പി ബേബി, പി പി മുഹമ്മദ് റാഫി, മുതിർന്ന നേതാവ് പി കരുണാകരൻ, കെ ലക്ഷ്മണൻ, പാറക്കോൽ രാജൻ, കെ പി രവീന്ദ്രൻ, എം വി രതീഷ്, ടി വി ശാന്ത, സനു മോഹൻ, പി മനോഹരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ അനീഷ് സ്വാഗതം പറഞ്ഞു. രാവിലെ സംസ്ഥാന കമ്മറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ പതാക ഉയർത്തി. പി കുഞ്ഞിരാമൻ അധ്യക്ഷനായി. പ്രൊഫ. പി പ്രഭാകരൻ, ടി കെ അനീഷ് എന്നിവർ സംസാരിച്ചു. ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) നീലേശ്വരം റെയിഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ യോഗം സെക്രട്ടറി ജോസ് പതാൽ ഉദ്ഘാടനം ചെയ്‌തു. കെ വി മധു അധ്യക്ഷനായി. എ കെ കുമാരൻ സംസാരിച്ചു. മധു സ്വാഗതം പറഞ്ഞു.











0 comments