സ്മരണിക പ്രകാശിപ്പിച്ചു

കാഞ്ഞങ്ങാട് കേരള പൂരക്കളി കലാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്മരണിക പ്രകാശിപ്പിച്ചു. സംസ്ഥാന ചെയർമാൻ ടി ഐ മധുസൂദനൻ എംഎൽഎ, ചാമുണ്ഡിക്കുന്ന് ദേവസ്ഥാനത്തെ കൃഷ്ണൻ വെളിച്ചപ്പാടിന് നൽകി പ്രകാശിപ്പിച്ചു. ഡോ. സി കെ നാരായണ പണിക്കർ അധ്യക്ഷനായി. കാഞ്ഞങ്ങാട് ദാമോദരൻ പണിക്കർ, പി കൊട്ടൻകുഞ്ഞി അടോട്ട്, ടി വി ശ്രീധരൻ ചാമുണ്ഡിക്കുന്ന്, ജനാർദ്ദനൻ കുന്നരുവത്ത്, കൃഷ്ണൻ വെള്ളൂർ, ടി ചോയ്യമ്പു, കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ മണിയറ, സന്തോഷ് പാലായി, വിനോദ് തവിടുശ്ശേരി, അനീഷ് ദീപം എന്നിവർ സംസാരിച്ചു. മടിക്കൈ ഗോപാലകൃഷ്ണൻ പണിക്കർ സ്വാഗതവും വസന്തകുമാർ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു.









0 comments