പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം നഷ്ടപരിഹാരം നല്‍കിയത് 3.63 കോടി

കാസർകോട്
കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ചേര്‍ത്തുപിടിച്ച സംസ്ഥാന സർക്കാർ പ്രകൃതിഷോഭത്താൽ കൃഷിനാശം സംഭവിച്ചവർക്ക് ആറുവർഷത്തിനിടെ ജില്ലായിൽ മാത്രം നൽകിയത് 3,63,77,469 രൂപ. 2019 ഏപ്രില്‍ മുതല്‍ 2025 ഏപ്രില്‍ വരെ ആറുവര്‍ഷ കാലയളവില്‍ ജില്ലയിലുണ്ടായിട്ടുള്ള വിവിധ പ്രകൃതിക്ഷോഭങ്ങളില്‍ കൃഷി നശിച്ച് എയിംസ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിച്ച 13,994 കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരംനൽകിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി വനാതിര്‍ത്തികളിലെ, കൃഷിസ്ഥലങ്ങളടങ്ങുന്ന മനുഷ്യവാസ മേഖലകളില്‍ സൗരവേലികള്‍, സൗര തൂക്കുവേലികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും തുടങ്ങി. കാറഡുക്ക ബ്ലോക്കിലെ, ബെള്ളൂര്‍ പഞ്ചായത്തില്‍ മുളങ്കൊച്ചി മുതല്‍ അര്‍ത്തികുഡലു വരെയുള്ള നാതിര്‍ത്തിയില്‍ സൗരവേലി സ്ഥാപിക്കാൻ 38,85, 500 രൂപയാണ് അനുവദിച്ചത്. 37 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പ്രവൃത്തി നടപ്പിലാക്കുന്ന കേരള പൊലീസ് ഹൗസിങ് ആൻഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേനും ധാരണാപത്രവും ഒപ്പുവച്ചു. പ്രവൃത്തി ഉടന്‍ ആരംഭിക്കും. 250 കര്‍ഷകരുടെ കൃഷി സ്ഥലം ഉള്‍പ്പെടുന്ന പ്രദേശത്ത് നൂറ്റി 30 കര്‍ഷകര്‍ സ്ഥിര താമസക്കാരാണ്. കാട്ടുപോത്ത്, കുരങ്ങ്, മയില്‍, പന്നി തുടങ്ങിയ വന്യജീവികളാണ് ഈ പ്രദേശത്ത് ഭീഷണിയുയര്‍ത്തുന്നത്.









0 comments