ad
Deshabhimani

ജില്ലാ മാർച്ചും ധർണയും 
വിജയിപ്പിക്കും

എൻജിഒ  യൂണിയൻ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

വിദ്യാനഗർ ആ ഗസ്‌ത്‌ ആറിന് നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ കേരള എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാർ നടപടി അവസാനിപ്പിക്കുക, 12ാം ശന്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ സമരം. യോഗം സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി കെ വിനോദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി വി സുരേഷ് കുമാർ, എം ധനേഷ്, കെ വി ഷീബ, പി ശ്രീജിത്ത്, കെ പി രൂപേഷ്, എസ് എൻ ഗിരീഷ്, സീന മുന്തിക്കോട്ട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home