ad
Deshabhimani

ജില്ലയിൽ 90,420 
കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

പള്ളിക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ പൾസ്‌ പോളിയോ തുള്ളിമരുന്ന്‌ നൽകി സി എച്ച് കുഞ്ഞമ്പു എംഎൽഎ  ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Oct 13, 2025, 03:00 AM | 1 min read

കാസർകോട്

പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പൾസ് പോളിയോ ദിനത്തിൽ ജില്ലയിലെ 90420 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. ജില്ലാതല ഉദ്ഘാടനം പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ഡെപ്യൂട്ടി ഡിഎം ഡോ. ബി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ, ഐഎംഎ, ഐഎപി, റോട്ടറി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ ബസ്‌സ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ജില്ലയിലെ എല്ലാ സ്ഥലത്തും ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വാക്സിന് നൽകാൻ മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചു. ​ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ മണികണ്ഠൻ, പഞ്ചായത്തംഗം കെ അനിത, ഡോ. വിവേക് കുമാർ, ഡോ. സൗമ്യ, എം ഡി രാജേഷ് കാമത്, ഡോ. മാഹിൻ പി അബ്ദുല്ല, ഡോ. ഹരി കിരൺ ബംഗെര, ഡോ. സുന്ദര അനിമജൽ, ഡോ. ഡി ജി രമേശ്, ഡോ. ബേസിൽ വർഗീസ്, ഡോ.സി വേണു, പി പി ഹസീബ്, ടി രമ എന്നിവർ സംസാരിച്ചു. ഡോ. കെ കെ ഷാന്റി സ്വാഗതവും പി വി സജീവൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home