ഭീതി പരത്തിയ തെരുവുനായ ചത്തനിലയിൽ

ബോവിക്കാനം മുളിയാറിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി. ബുധൻ ഉച്ചയോടെ കാട്ടിപ്പള്ളയിലാണ് നായയെ ചത്തനിലയിൽ നാട്ടുകാർ കണ്ടത്. കഴിഞ്ഞ രണ്ടു ദിവസമായി മുളിയാറിലെ വിവിധ പ്രദേശങ്ങളിൽ ഭീതിപരത്തിയ നായ രണ്ടു വയസുകാരനെ ഉൾപ്പെടെ പത്തുപേരെയാണ് കടിച്ചത്. തിങ്കൾ രാവിലെ പത്തരയോടെ ജനങ്ങളെ അക്രമിച്ച് തുടങ്ങിയ നായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആക്രമിക്കുകയായിരുന്നു. കടിയേറ്റ പത്തുപേര്‍ കാസർകോട് ജനറൽ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബോവിക്കാനം ടൗൺ, ബാലനടുക്കം മുസ് ലിയാർ നഗർ, ബാവിക്കര കാട്ടിപ്പള്ളം, ആലനടുക്കം, ആലൂർ കുഞ്ഞടുക്കം തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ ജനങ്ങളെ കടിച്ചത്.










0 comments