ad
Deshabhimani

ന്യൂസ്-ക്ലിക്ക് വിധി: മോദിസർക്കാരിന്റെ 
ധാർഷ്‌ട്യത്തിനേറ്റ പ്രഹരം

ED imposes fine on newsclick
avatar
സ്വന്തം ലേഖകൻ

Published on Jun 12, 2026, 12:18 AM | 1 min read

ന്യൂഡൽഹി ​: സ്വതന്ത്രവും നിഷ്‌പക്ഷവുമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെ, പ്രതിപക്ഷത്തെയും സ്വതന്ത്രമാധ്യമങ്ങളെയും വേട്ടയാടാനുള്ള ആയുധമാക്കിയ മോദിസർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്‌ ന്യൂസ്‌ക്ലിക്ക്‌ കേസിലെ ഡൽഹി ഹൈക്കോടതി വിധി. രാഷ്‌ട്രീയവേട്ടയ്‌ക്ക്‌ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യരുതെന്നും സ്വതന്ത്രവും നിഷ്‌പക്ഷവുമായ മാധ്യമപ്രവർത്തനത്തിനുള്ള അവകാശം ജീവവായു പോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമാണ്‌ ജസ്റ്റിസ്‌ നീനാ ബൻസാൽ കൃഷ്‌ണ പുറപ്പെടുവിച്ച വിധിയുടെ കാതൽ.

സ്വതന്ത്രവും നിഷ്‌പക്ഷവുമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെ, പ്രതിപക്ഷത്തെയും സ്വതന്ത്രമാധ്യമങ്ങളെയും വേട്ടയാടാനുള്ള ആയുധമാക്കിയ മോദിസർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്‌ ന്യൂസ്‌ക്ലിക്ക്‌ കേസിലെ ഡൽഹി ഹൈക്കോടതി വിധി. അധികാരം നിലനിർത്താൻ വിമർശനങ്ങളെ ഇല്ലാതാക്കുകയെന്ന സംഘപരിവാർ അജൻഡയാണ്‌ മോദിസർക്കാർ നടപ്പാക്കുന്നത്‌. കേന്ദ്ര ഏജൻസികളെയും ഭരണഘടനാസ്ഥാപനങ്ങളെയുംവരെ അതിനായി ദുരുപയോഗം ചെയ്യുന്നു. ഒരടിസ്ഥാനവുമില്ലാത്ത കേസുകൾ കെട്ടിച്ചമച്ച്‌ പ്രതിപക്ഷനേതാക്കളുടെയും സർക്കാരിന്റെ വിമർശകരുടെയും വിശ്വാസ്യത ഇല്ലാതാക്കുകയാണ്‌ ബിജെപി ലക്ഷ്യം. തെളിവ്‌ എവിടെയെന്ന്‌ കോടതികൾ ചോദിക്കുന്പോൾ അന്വേഷണം പുരോഗമിക്കുകയാണെന്നും സാവകാശം അനുവദിക്കണമെന്നും ഏജൻസികൾ ആവശ്യപ്പെടും.

ഇ‍ൗ തന്ത്രം ഉപയോഗിച്ച്‌ അരവിന്ദ്‌ കെജ്‌രിവാളിനെയും പ്രബിർ പുർകായസ്‌തയെയും മറ്റും മാസങ്ങൾ തടവിലിട്ടു. അതിരുകളെല്ലാം ലംഘിച്ച ഇ‍ൗ അധികാരധാർഷ്‌ട്യത്തിന്‌ മൂകസാക്ഷിയാകാൻ കഴിയില്ലെന്ന നീതിന്യായ വ്യവസ്ഥയുടെ സന്ദേശമാണ്‌ ന്യൂസ്‌ക്ലിക്ക്‌ കേസിലെ വിധി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home