Deshabhimani

ആനത്തലവട്ടം ആനന്ദനെ 
അനുസ്മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട് പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്‌റ്റ്‌ പാർടി നേതാവും സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ രണ്ടാം ചരമവാർഷികം സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. കാഞ്ഞങ്ങാട്ട്‌ അനുസ്മരണ പൊതുയോഗം സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി മണിമോഹൻ അധ്യക്ഷനായി. വി വി പ്രസന്നകുമാരി, എ മാധവൻ, യു തമ്പാൻ നായർ, പി കമലാക്ഷൻ, പി അപ്പുക്കുട്ടൻ, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home