ad
Deshabhimani

അഖിലേന്ത്യാ പണിമുടക്ക് ബാങ്ക് ജീവനക്കാർ പ്രകടനം നടത്തി

ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയൻസ്‌ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടന്ന പ്രകടനം
വെബ് ഡെസ്ക്

Published on Jan 29, 2026, 03:01 AM | 1 min read

​കാഞ്ഞങ്ങാട് ഉഭയകക്ഷി കരാർ പ്രകാരമുള്ള പഞ്ചദിന ബാങ്കിങ്‌ അംഗീകരിക്കണമെന്ന ആവശ്യമുയര്‍ത്തി ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാർ അണിനിരന്നു. ഇ പി സുരേഷ് കുമാർ, വി പി ശ്രീജിത്ത്, പി എം രാജീവ്, ഹരിശങ്കർ, ടി രാജൻ, പി പ്രകാശ്, ബോബി ജോസഫ്, നിധിൻ, സന്തോഷ് എന്നിവര്‍ സംസാരിച്ചു. കാസർകോട്ട് എം കെ ആനന്ദ്, കെ രാഘവൻ, മനു മനേക്, എ ജിഷ കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home