അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക

കാഞ്ഞങ്ങാട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 12ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിന് മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് കേരള കോ–ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ല പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷനായി. പി ജാനകി, കെ വി ഭാസ്കരൻ, ബി കൈരളി, കെ വി തങ്കമണി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥൻ സ്വാഗതം പറഞ്ഞു.










0 comments