എസ്‌എസ്‌കെ ജില്ലാ ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ

കാസർകോട്
സമഗ്രശിക്ഷാ കേരളക്ക് അർഹമായ ഫണ്ട് അനുവദിക്കാതെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമഗ്രശിക്ഷാ കേരളയിലെ കലാ–- കായിക, പ്രവൃത്തി പരിചയ അധ്യാപകരുടെ സംഘടനയായ കേരളാ സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ എസ്‌എസ്‌കെ ജില്ലാ ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിഐടിയു ജില്ലാസെക്രട്ടറി കെ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാപ്രസിഡന്റ് കെ പി വിജേഷ് അധ്യക്ഷനായി. കെഎസ്‌ടിഎ ജില്ലാ നിർവാഹക സമിതി അംഗം എ ശ്രീകുമാർ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ പുരുഷോത്തമൻ സ്വാഗതവും കെ പ്രമോദ് നന്ദിയും പറഞ്ഞു.








0 comments