കാടകം കൊളുത്തിയ പ്രക്ഷോഭ പാത

പി കൃഷ്‌ണപിള്ള
avatar
സ്വന്തം ലേഖകൻ

Published on Jan 21, 2025, 10:23 PM | 1 min read

കാസർകോട്‌

വനവിഭവം കവരാനുള്ളതല്ല, സ്വദേശികൾക്കുള്ളതാണ്‌ എന്ന ഉജ്വല സന്ദേശം മുഴങ്ങിയ കാടകം വന സത്യഗ്രഹത്തിന്റെ മുന്നണിയിലുണ്ടായതും കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ നേതാക്കൾ. കാട്ടിൽ കടക്കാൻ ബ്രിട്ടീഷ്‌ സർക്കാർ ഏർപ്പെടുത്തിയ നികുതിയിൽ പ്രതിഷേധിച്ച്‌ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്‌ നായകത്വം വഹിക്കാൻ പി കൃഷ്‌ണപിള്ള നടന്നെത്തിയത്‌, മറ്റൊരു ചരിത്രം. 1932 ജൂണിലാണ്‌ എ വി കുഞ്ഞമ്പു, ഉമേഷ് റാവു, മഞ്ചുനാഥ ഹെഡ്ഗെ, മകൻ രാമ ഹെഗ്ഡേ, നാരന്തട്ട കൃഷ്‌ണൻ നായർ, കൃഷ്‌ണ മനോളിത്തായ എന്നിവരുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്‌. ജയിലിൽനിന്ന് പുറത്തിറങ്ങിയ കൃഷ്ണപിള്ളയും പ്രക്ഷോഭത്തിൽ പങ്കുചേരാൻ കേരളീയനോടൊപ്പം എത്തിയത്‌ സമരത്തിന്‌ വഴിത്തിരിവായി. ഉത്തര കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ഉജ്വല മുന്നേറ്റത്തിന്‌ തുടക്കമിട്ടതും ഇത്തരം പ്രക്ഷോഭം. കാഞ്ഞങ്ങാട് എ സി കണ്ണൻ നായരുടെ വീട്ടിലെത്തി, ഒരു രൂപയും വാങ്ങി 15 മൈൽ ഊടുവഴികളിൽകൂടി നടന്നാണ്‌ കൃഷ്‌ണപിള്ള അന്ന്‌ കാടകത്തെത്തുന്നത്‌. കടുത്ത വെയിലിൽ കൈയിലുള്ള ഡയറി തലക്കുമീതെ പിടിച്ച്‌ ആ വരവ്‌ ചരിത്രം ഇന്നും ഓർക്കുന്നുണ്ട്‌. നാരന്തട്ട തറവാട്‌ പത്തായപ്പുരയിലടക്കം 13 കുടുംബയോഗങ്ങളിലും പങ്കെടുത്ത ശേഷമാണ്‌ കൃഷ്‌ണപിള്ള മടങ്ങുന്നത്‌. നാരാന്തട്ട പത്തായപ്പുരയായിരുന്നു സത്യഗ്രഹികളുടെ പ്രധാന താവളം. തുടർന്ന്‌ ആഗസ്‌ത്‌ 15 ന് വലിയ പൊതുയോഗം നടന്നു. വന ബംഗ്ലാവ് കൈയേറി സ്വരാജ്യകൊടി നാട്ടി. ചന്ദനമരം മുറിച്ച് നിയമലംഘനം തുടർന്നു. അതോടെ ബ്രിട്ടീഷ്‌ പൊലീസ്‌ നരനായാട്ട്‌ തുടങ്ങി. സി കൃഷ്‌ണൻ നായർ, എം ബാബുഷെട്ടി, കെ വി കണ്ണൻ, എ വി കുഞ്ഞമ്പു എന്നിവരെ ജയിലിലടച്ചു. വനനിയമം ലംഘിച്ച കേസിൽ പിന്നീട്‌ നീലേശ്വരം കിഴക്കേ വളപ്പിൽ കണ്ണൻ, നാരന്തട്ട കൃഷ്ണൻ നമ്പ്യാർ എന്നിവർക്കും ജയിൽശിക്ഷ കിട്ടി. കാറഡുക്ക ഗവ. സ്‌കൂൾ സ്ഥലം, ചന്ദനടുക്കം, കർമംതോടി, കൊട്ടംകുഴി പ്രദേശങ്ങളാണ്‌ സമരത്തിന്റെ വേദികളായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home