ad
Deshabhimani

അന്താരാഷ്ട്ര ഒളിന്പിക്സ് ദിനാഘോഷം

ജില്ലാ ക്വിസ് മത്സരം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 23, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്ന വിവിധ പരിപാടികളോടനുബന്ധിച്ച് ഹൊസ്ദുര്‍ഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്വിസ് മത്സരം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനംചെയ്തു. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രതീഷ് മീത്തൽ അധ്യക്ഷനായി. കെ വി രാമകൃഷ്ണൻ സ്വാഗതവും ടി പവിത്രൻ നന്ദിയും പറഞ്ഞു. വിജയികൾക്ക് കലക്ടർ അർജുൻ പാണ്ഡ്യൻ മെഡലുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. സമാപന ചടങ്ങിൽ ഡോ. എം കെ രാജശേഖരൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു സംസാരിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ല സെക്രട്ടറി എം അച്യുതൻ സ്വാഗതവും എം രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. യു പി വിഭാഗത്തിൽ പി അജിൻ ഗോവിന്ദ്, സൂര്യനാരായണൻ (എസികെഎന്‍എസ് യുപി സ്‌കൂൾ മേലാങ്കോട്), കാർത്തിക എസ് രാജ്, വി എസ് ധൃപത് ( ജിഎച്ച്എസ് കാലിച്ചാനടുക്കം) പാർവൺ ആർ പ്രകാശ്, ധ്യാൻ ഗോപിനാഥ് (ജിഎച്ച്എസ്എസ് ചായ്യോത്ത്) എന്നവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ എസ് ആദിദേവ്, എ വി നിധിൻ (ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്), ശ്രേയ സുബിൻ, എന്‍ അബ്ദുള്ള (ജിസിഎസ്ജി എച്ച്എസ്എസ് ഇളമ്പച്ചി) കൽഫാൻ, മുഹമ്മദ് ഫാദി (സെൻമേരിസ് എച്ച്എസ് പള്ളിക്കര) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ അക്ഷത് എസ് ഭരത്, പി കാർത്തിക് (ജിഎച്ച്എസ്എസ് ചായോത്ത്), ഹാദിയ ഫാത്തിമ അബ്ദുള്ള, ജോസേന പി അനിൽ, (ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്) ജി എസ് ഹർഷിത, കെ ശ്രദ്ധ (ജി എച്ച്എസ്എസ് ഉദിനൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നേടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home