ad
Deshabhimani

റഷ്യ - യുക്രെയ്ൻ പോര് കടുക്കുന്നു; സപ്പോറീഷ്യയിൽ ഡ്രോൺ-ബോംബ് ആക്രമണം

Russia

സപ്പോറീഷ്യയിൽ റഷ്യ നടത്തിയ ആക്രമണം|Photo: Zaporizhzhia regional military administration

വെബ് ഡെസ്ക്

Published on Jul 11, 2026, 12:06 PM | 1 min read

കീവ് : യുക്രെയ്നിലെ കിഴക്കൻ നഗരമായ സപ്പോറീഷ്യയിൽ റഷ്യൻ ഡ്രോൺ-ബോംബ് ആക്രമണങ്ങൾ വൻതോതിൽ ശക്തമാകുന്നു. യുദ്ധമുന്നണിയിൽ നിന്നും വെറും 24 കിലോമീറ്റർ മാത്രം അകലെയുള്ള ഈ നഗരത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഗ്ലൈഡ് ബോംബുകളും ഷഹീദ് ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യൻ സേന ഇവിടെ ആക്രമണം നടത്തുന്നത്.


റഷ്യൻ ആക്രമണത്തിൽ നഗരത്തിലെ നിരവധി ബസുകൾ, പെട്രോൾ പമ്പുകൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവ തകർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ ഡ്രോൺ കെട്ടിടങ്ങൾക്ക് മുകളിൽ പതിച്ചതിനെ തുടർന്ന് നഗരത്തിലെ ഇന്റർനെറ്റ് ബന്ധം ഉൾപ്പെടെ പൂർണമായും തടസപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെയും വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് റഷ്യ ഇപ്പോൾ ഭീകരത സൃഷ്ടിക്കുന്നതെന്ന് സപ്പോറീഷ്യ വ്യക്തമാക്കി.


പുതിയ സാങ്കേതികവിദ്യയിലുള്ള എഫ്പിവി ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ ഇപ്പോൾ ദൂരെയുള്ള നഗരത്തെ ലക്ഷ്യമിടുന്നത്. ജൂൺ അവസാന വാരത്തിൽ മാത്രം റഷ്യയുടെ 884 ഡ്രോണുകൾ തങ്ങൾ പ്രതിരോധിച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സപ്പോറീഷ്യ ആണവനിലയം റഷ്യൻ അധിനിവേശത്തിലുള്ള ഈ മേഖലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home